Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.ഡി.എസ് ഓഫിസിൽ 'മുള്ളൻപന്നി'

text_fields
bookmark_border
കെട്ടിടത്തിന്റെ ഏണി റൂമിൽ ഉണ്ടായിരുന്ന മുള്ളൻപന്നി പടവുകൾ കയറി ഐ.സി.ഡി.എസ് ഓഫിസ്പ്രവർത്തിക്കുന്ന ഭാഗത്ത് എത്തുകയായിരുന്നു
hedgehog
cancel

കൂത്തുപറമ്പ്: ഐ.സി.ഡി.എസ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയ മുള്ളൻപന്നി ഏറെനേരം പരിഭ്രാന്തി പരത്തി. ഒടുവിൽ വനം റെസ്ക്യൂ സംഘം എത്തിയാണ് മണിക്കൂറുകൾക്ക് ശേഷം മുള്ളൻപന്നിയെ പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കൂത്തുപറമ്പ് ടൗണിലെ ബ്ലോക്ക് ഓഫിസിനോട് ചേർന്ന കെട്ടിടത്തിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. ഏണി റൂമിൽ ഉണ്ടായിരുന്ന മുള്ളൻപന്നി പടവുകൾ കയറി ഐ.സി.ഡി.എസ് ഓഫിസ് പ്രവർത്തിക്കുന്ന ഭാഗത്ത് എത്തുകയായിരുന്നു. ശൗചാലയത്തിനുള്ളിലാണ് പിന്നീട് മുള്ളൻപന്നി സ്ഥാനം പിടിച്ചത്. ഇതോടെ ജീവനക്കാരിൽ പലരും പരിഭ്രാന്തിയിലായി.

കൊട്ടിയൂർ വൈൽഡ് ലൈൻ ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം റെസ്ക്യൂ ടീം അംഗം ഷംസീറിന്റെ നേതൃത്വത്തിൽ കൂടുമായി എത്തിയതോടെയാണ് ജീവനക്കാർക്ക് ആശ്വാസമായത്. ഏറെ ശ്രമത്തിനു ശേഷമാണ് മുള്ളൻപന്നിയെ കൂട്ടിലാക്കാനായത്. പിന്നീട് കണ്ണവം വനത്തിൽ വിട്ടയച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hedgehog at ICDS office
Next Story