Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിൽനിന്ന് മാല കവർന്നു

text_fields
bookmark_border
തിരക്കുള്ള ബസുകളിൽനിന്ന് സ്ത്രീകളുടെ മാല കവരാൻ പ്രത്യേക സംഘം രംഗത്തിറങ്ങിയിട്ടുണ്ടെന്ന് സംശയം
gold theft
cancel
camera_alt

representational image

കൂത്തുപറമ്പ്: ബസ് യാത്രക്കിടെ സ്ത്രീയുടെ സ്വർണമാല കവർന്നു. അഞ്ചരക്കണ്ടിക്കടുത്ത ചാമ്പാട് സ്വദേശിനി വല്ലിയുടെ രണ്ടുപവനോളം വരുന്ന മാലയാണ് കവർന്നത്. കഴിഞ്ഞദിവസം രാവിലെ കൂത്തുപറമ്പിൽനിന്നും നിർമലഗിരിയിലേക്കുള്ള ബസ് യാത്രാമധ്യേയാണ് സ്വർണമാല നഷ്ടമായത്. കൂത്തുപറമ്പ് പൊലീസ്, ബസിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സ്റ്റാൻഡിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരുകയാണ്. ഒരുമാസം മുമ്പും കൂത്തുപറമ്പ് സ്റ്റാൻഡിൽ മറ്റൊരു യാത്രക്കാരിയുടെ സ്വർണമാല കവർന്നിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ നാടോടി സ്ത്രീകളായ രണ്ടുപേരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയും സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തിരക്കുള്ള ബസുകളിൽനിന്ന് സ്ത്രീകളുടെ മാല കവരാൻ പ്രത്യേക സംഘം തന്നെ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് സംശയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - golden chain was stolen from the bus
Next Story