കണ്ണവത്ത് എട്ട് ബോംബുകൾ കണ്ടെടുത്തു
text_fieldsതൊടീക്കളം കിഴവക്കലിൽ കണ്ടെത്തിയ നാടൻ
ബോംബുകൾ
കൂത്തുപറമ്പ്: കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ തൊടീക്കളം കിഴവക്കലിൽ എട്ട് നാടൻ ബോംബുകൾ കണ്ടെടുത്തു. ഓവുപാലത്തിന് അടിയിൽ രണ്ട് ചാക്കുകളിലായാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക് ചാക്കിൽ ബക്കറ്റിൽ കയർ കൊണ്ട് കെട്ടിയാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്.
ചണ നൂലുകൊണ്ട് കെട്ടിയ നാടൻ ബോംബുകൾ ഉഗ്രശേഷിയുള്ളവയാണെന്ന് സ്ഥിരീകരിച്ചു. സ്റ്റേഷനിൽ എത്തിച്ച ബോംബുകൾ പിന്നീട് ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തേ നിരവധി രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകവും നടന്ന സ്ഥലത്തിനടുത്താണ് ബോംബുകൾ കണ്ടെത്തിയത്. വീണ്ടും ബോംബുകൾ കണ്ടെത്തിയതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.