Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightയുവാവ് കുത്തേറ്റ്...

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്​റ്റിൽ
cancel

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി​ക്ക​ടു​ത്ത ചീ​രാ​റ്റ​യി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചീ​രാ​റ്റ​യി​ലെ യു.​കെ. ശ്രീ​ജേ​ഷി​നെ​യാ​ണ് (40) ക​ണ്ണ​വം സി.​ഐ കെ.​കെ. സു​ധീ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ചീ​രാ​റ്റ പാ​ട്യം ന​ഗ​റി​ലെ ക​ള​ത്തു​ങ്ക​ണ്ടി സ​ജീ​വ​നെ (47) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. നെ​ഞ്ചി​ന് പി​റ​കി​ലാ​യി മു​തു​കി​ൽ കു​ത്തേ​റ്റ് ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​യ സ​ജീ​വ​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മ​ദ്യ​ല​ഹ​രി​യി​ൽ ശ്രീ​ജേ​ഷും മ​റ്റൊ​രാ​ളു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റം ത​ട​യാ​നെ​ത്തി​യ​താ​യി​രു​ന്നു സ​ജീ​വ​ൻ. ഇ​തി​നി​ടെ ശ്രീ​ജേ​ഷ് വീ​ട്ടി​ൽ​പോ​യി ആ​യു​ധ​വു​മാ​യെ​ത്തി സ​ജീ​വ​നെ കു​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു. ക​ണ്ണ​വം പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്​​റ്റ്​ മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbingKoothuparamba
Next Story