Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightഅടുക്കളത്തോട്ടത്തിൽ...

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ

text_fields
bookmark_border
cannabis
cancel
camera_alt

representational image 

കൂ​ത്തു​പ​റ​മ്പ്: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ൾ പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൈ​തേ​രി ക​പ്പ​ണ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ പി​ടി​കൂ​ടി​യ​ത്.

കൈ​തേ​രി ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ നാ​രാ​യ​ണ​ന്റെ വീ​ടി​ന്റെ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ആ​ണ് ക​ണ്ടെ​ടു​ത്ത​ത്. നാ​രാ​യ​ണ​ന്റെ മ​ക​ൻ പി.​വി സി​ജി​ഷി​ന്റെ പേ​രി​ൽ എ​ക്സൈ​സ് കേ​സെ​ടു​ത്തു.​കൂ​ത്തു​പ​റ​മ്പ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​രു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന പി​ണ​റാ​യി റെ​യി​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

84 സെ​ന്റീ​മീ​റ്റ​ർ വ​രെ​യു​ള്ള മൂ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. കൂ​ത്തു​പ​റ​മ്പ്, മാ​ന​ന്ത​വാ​ടി പോ​ലി​സ് സ്‌​റ്റേ​ഷ​നു​ക​ളി​ൽ നേ​ര​ത്തെ ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു സി​ജി​ഷ് . എ​ക്സൈ​സി​നെ ക​ണ്ട് സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല.

പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ സു​കേ​ഷ് കു​മാ​ർ വ​ണ്ടി​ച്ചാ​ലി​ൽ, കെ.​വി. റാ​ഫി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ജീ​ഷ് കോ​ട്ടാ​യി, എ​ൻ.​സി. വി​ഷ്ണു, സി. ​ജി​ജീ​ഷ്, സി.​കെ. ശ​ജേ​ഷ് കൂ​ത്തു​പ​റ​മ്പ റെ​യി​ഞ്ച് ഓ​ഫി​സി​ലെ വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​പി. ഷീ​ബ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitchen gardencannabis plantscannabis
News Summary - Cannabis plants in the kitchen garden
Next Story