ബൈക്ക് തീവെച്ച് നശിപ്പിച്ചു
text_fieldsനീർവേലിയിൽ വീട്ടുമുറ്റത്ത് തീയിട്ട് നശിപ്പിച്ച ബൈക്ക്
കൂത്തുപറമ്പ്: മാങ്ങാട്ടിടം നീർവേലിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി.
നീർവേലി അർച്ചന ക്ലബിന് സമീപത്തെ കാരാട്ട് പറമ്പത്ത് റോജിയുടെ പൾസർ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. തിങ്കളാഴ്ച പുലർച്ച 2.3ഓടെയാണ് സംഭവം. സാമൂഹിക വിരുദ്ധർ കത്തിച്ചതാണെന്നാണ് കരുതുന്നത്. ബൈക്ക് കത്തിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ചാക്ക് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും പരിശോധനക്കെത്തി.
രണ്ടുദിവസം മുമ്പ് സമാനമായ മറ്റൊരു ബൈക്കും പ്രദേശത്ത് കത്തിനശിച്ചിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

