ആംബുലൻസ് ഡ്രൈവർക്ക് മർദനം
text_fieldsആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ആംബുലൻസ് ഡ്രൈവർ ശ്രിതിൻ ലാൽ
കൂത്തുപറമ്പ്: താലൂക്കാശുപത്രിയിലെ ആംബുലൻസ് ഡ്രൈവറെ ഒരു സംഘം മർദിച്ചതായി പരാതി. ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രിതിൻ ലാലിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി വാഹനത്തിൽനിന്നും വീണ് പരിക്കേറ്റയാളെ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ എത്തിച്ചിരുന്നു.
വിശദ പരിശോധനക്കായി ഇയാളെ തലശ്ശേരിയിെല ആശുപത്രിയിലേക്ക് മാറ്റാൻ ഡ്യൂട്ടി ഡോക്ടർ നിർദേശിച്ചു. പരിക്കേറ്റയാളെ ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ ഒരു സംഘം ശ്രിതിൻ ലാലിനെ മർദിച്ചു. നെഞ്ചിലും മുഖത്തും പരിക്കേറ്റ ശ്രിതിൻലാൽ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കൂടാതെ, ആശുപത്രിയുടെ മുൻവശത്തെ ഗ്ലാസും ആക്രമിസംഘം തകർത്തു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

