Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightപെട്രോൾ പമ്പ്...

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച്​ ഏ​ഴുല​ക്ഷ​ം കവർന്നു

text_fields
bookmark_border
Robbery at Muchi Lot Bhagavathi temple
cancel

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​െൻറ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച് ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ക​വ​ർ​ന്നു. ക​ണ്ണ​വം സ്വ​ദേ​ശി സ്വ​രാ​ജി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് ശേ​ഷം ചെ​റു​വാ​ഞ്ചേ​രി ടൗ​ണി​ലാ​ണ് സം​ഭ​വം.

പെ​ട്രോ​ൾ പ​മ്പി​ലെ അ​ക്കൗ​ണ്ട​ൻ​റാ​യ സ്വ​രാ​ജ് ചെ​റു​വാ​ഞ്ചേ​രി ഗ്രാ​മീ​ൺ ബാ​ങ്കി​ൽ അ​ട​ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ബാ​ങ്കി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച ര​ണ്ടു​പേ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്കും വ​യ​റി​നും കൈ​ക്കു​മാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. യു​വാ​വി​നെ ചെ​റു​വാ​ഞ്ചേ​രി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ത​ല​ശ്ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

പൊ​യി​ലൂ​രി​ലെ ക്വാ​റി ഉ​ട​മ​യാ​യ രാ​ജീ​വ‍േ​ൻ​റ​താ​ണ് പെ​ട്രോ​ൾ പ​മ്പ്‌. മു​ള​കു​പൊ​ടി ക​രു​തി​യ ക​ട​ലാ​സി​ൽ രാ​ജീ​വ​നു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

'ക്വാ​റി മാ​ഫി​യ രാ​ജീ​വ​ന് തു​ട​ക്കം മാ​ത്രം' എ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ലു​ള്ള​ത്. ക​ണ്ണ​വം ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​ധീ​ർ, എ​സ്.​ഐ അ​നീ​ന്ദ്ര​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackingrobbed moneypetrol pump employee was attacked
News Summary - A petrol pump employee was attacked and seven lakh rupees robbed
Next Story