Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightമാനന്തേരിയിൽ രണ്ട്...

മാനന്തേരിയിൽ രണ്ട് അപകടങ്ങളിൽ പരിക്കേറ്റത് 25 പേർക്ക്

text_fields
bookmark_border
acciden t9622
cancel
camera_alt

മാ​ന​ന്തേ​രി​യി​ൽ ഇന്നലെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ്-​കൊ​ട്ടി​യൂ​ർ റൂ​ട്ടി​ലെ മാ​ന​ന്തേ​രി​യി​ൽ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലു​ണ്ടാ​യ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 25 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. രാ​വി​ലെ 10ഓ​ടെ പാ​കി​സ്താ​ൻ പീ​ടി​ക​യി​ലാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​നി​ന്ന് കൊ​ട്ടി​യൂ​രി​ലേ​ക്ക് പോ​യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​ശു​പ​ത്രി‍യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്ണ​ന്ത​റ​യി​ൽ ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നി​നാ​ണ് ര​ണ്ടാ​മ​ത്തെ അ​പ​ക​ടം.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 23 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ പേ​രാ​വൂ​ർ സ്വ​ദേ​ശി ഹ​രി​കു​മാ​ർ, യാ​ത്ര​ക്കാ​രി ആ​തി​ര എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഏ​താ​നും പേ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഏ​താ​നും പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സാ​ണ് മ​ണ്ണ​ന്ത​റ​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കൊ​ട്ടി​യൂ​ർ ഉ​ത്സ​വം ആ​രം​ഭി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളാ​ണ് ഇ​തു​വ​ഴി സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ചാ​റ്റ​ൽ​മ​ഴ​യി​ൽ ബ​സി​ന്റെ നി​യ​ന്ത്ര​ണം​വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ണ്ണ​വം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accident
News Summary - 25 people injured in two accidents
Next Story