Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

11 വയസ്സുകാരൻ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
ajay krishna
cancel

കൂത്തുപറമ്പ്: കൈതേരിയിൽ പതിനൊന്ന് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്ത്രണ്ടാം മൈലിലെ മാക്കുറ്റി ഹൗസിൽ രാജശ്രീയുടെയും പരേതനായ രൂപേഷിന്‍റെയും മകൻ അജയ് കൃഷ്ണയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടര മണിയോടെ വീടിനകത്തുകയറി വാതിലടച്ച ശേഷം ഫാനിൽ തുണികൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങുകയായിരുന്നു.

വീട്ടുകാരുടെ ബഹളം കേെട്ടത്തിയ നാട്ടുകാർ ഉടൻ കെട്ടഴിച്ച് തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അജയ് കൃഷ്ണയുടെ പിതാവ്​ രൂപേഷ് രണ്ടുവർഷം മുമ്പാണ് അസുഖത്തെത്തുടർന്ന് മരിച്ചത്. അമ്മക്കും മുത്തച്ഛനുമൊപ്പം ഒറ്റമുറി വീട്ടിൽ കഴിഞ്ഞുവരുകയായിരുന്നു. ആയിത്തറ മമ്പറം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.

കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ സുനിൽ കുമാർ ഇൻക്വസ്​റ്റ്​ നടത്തി. സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, കൂത്തുപറമ്പ് എ.സി.പി കെ.ജി. സുരേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 11-year-old boy hanged
Next Story