മമ്പറത്ത് ബസ് വീട്ടുമതിലിലിടിച്ച് 10 പേർക്ക് പരിക്ക്
text_fieldsമമ്പറത്ത് അപകടത്തിൽപെട്ട ബസ്
കൂത്തുപറമ്പ്: കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിലെ മമ്പറത്ത് നിയന്ത്രണംവിട്ട ബസ് വീട്ടുപറമ്പിലേക്ക് ഇടിച്ചുകയറി യാത്രക്കാരായ 10 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന കസർമുല്ല ബസ്സാണ് അപകടത്തിൽപെട്ടത്. പവർലൂം മട്ടയിൽനിന്നും ഇറക്കം ഇറങ്ങി വരുന്നതിനിടെ ചാറ്റൽ മഴയിൽ നിയന്ത്രണംവിട്ട ബസ് വീട്ടുമതിൽ തകർത്ത് തെങ്ങിലും തേക്ക് മരത്തിലും ഇടിച്ച് നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഏഴുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മൂന്നു പേരെ മമ്പറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. കൂത്തുപറമ്പിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പിണറായി പൊലീസ് അന്വേഷണം നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

