Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
electricity
cancel
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഊർജ കുതിപ്പേകാൻ...

ഊർജ കുതിപ്പേകാൻ കോലത്തുനാട്​ പാക്കേജ്; കണ്ണൂർ, കാസർകോട്​ ജില്ലകളിൽ വൈദ്യുതി പ്രസാരണ ശൃംഖല ശക്തിപ്പെടും

text_fields
bookmark_border

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ വൈ​ദ്യു​തി പ്ര​സാ​ര​ണ രം​ഗ​ത്ത്​ കു​തി​പ്പേ​കു​ന്ന കോ​ല​ത്തു​നാ​ട്​ പാ​ക്കേ​ജ്​ അ​ന്തി​മ ഘ​ട്ട​ത്തി​ൽ. ഉ​ത്ത​ര മ​ല​ബാ​റി​ലെ വൈ​ദ്യു​തി പ്ര​സാ​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള വൈ​ദ്യു​തി വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ട്രാ​ൻ​സ്‌​ഗ്രി​ഡ്‌ 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ല​ത്തു​നാ​ട്​ പാ​ക്കേ​ജ്​ ആ​വി​ഷ്​​ക​രി​ച്ച​ത്. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ട​വ​ർ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ച്ച്​ ഉ​ദ്​​ഘാ​ട​ന​ത്തി​​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ.

മ​ല​ബാ​റി​ലെ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കും മ​റ്റും ആ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യാ​നും പു​തി​യ പ​ദ്ധ​തി വ​ഴി ക​ഴി​യും. സം​സ്ഥാ​ന​ത്ത് ഭാ​വി​യി​ലെ വ​ർ‍ധി​ക്കു​ന്ന വൈ​ദ്യു​തി ആ​വ​ശ്യം നി​ർ‍വ​ഹി​ക്കാ​നാ​കു​ന്ന​തോ​ടൊ​പ്പം പ്ര​സാ​ര​ണ ന​ഷ്​​ടം ഗ​ണ്യ​മാ​യി കു​റ​ക്കാ​നും പാ​ക്കേ​ജ്​ വ​ഴി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. കി​ഫ്‌​ബി ഫ​ണ്ട്‌ വി​നി​യോ​ഗി​ച്ച്​ 360 കോ​ടി ചെ​ല​വി​ലാ​ണ്​ പൂ​ർ​ത്തീ​ക​രി​ക്കു​ക. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളാ​യി​രി​ക്കും ഇ​തി​െൻറ പ്ര​ധാ​ന ഗു​ണ​ഭോ​ക്​​താ​ക്ക​ൾ.

മ​ൾ​ട്ടി വോ​ൾ​ട്ടേ​ജ്‌ ട​വ​റു​ക​ളാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. 220, 110 കെ.​വി വൈ​ദ്യു​തി ലൈ​നു​ക​ളാ​ണ്​ ഇ​തി​നാ​യി വ​ലി​ക്കു​ന്ന​ത്. ഇ​തി​ൽ കാ​ടാ​ച്ചി​റ മു​ത​ൽ തോ​ട്ടു​മ്മ​ൽ ഉ​മ്മ​ൻ​ചി​റ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ട​വ​ർ സ്ഥാ​പി​ച്ച്‌ ലൈ​ൻ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ബാ​ക്കി​യി​ട​ത്ത്‌ ട​വ​ർ സ്ഥാ​പി​ക്കു​ക​യാ​ണ്‌. കാ​സ​ർ​കോ​ട്‌ ക​രി​ന്ത​ള​ത്ത്‌ 400 കെ.​വി സ​ബ്‌​സ്‌​റ്റേ​ഷ​ൻ പ​വ​ർ​ഗ്രി​ഡ്‌ കോ​ർ​പ​റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്നു​ണ്ട്‌.

ക​ർ​ണാ​ട​ക​ത്തി​ലെ ഉ​ഡു​പ്പി​യി​ൽ​നി​ന്ന്‌ ക​രി​ന്ത​ള​ത്തേ​ക്ക്‌ 440 കെ.​വി ലൈ​നും കോ​ർ​പ​റേ​ഷ​ൻ വ​ലി​ക്കും. വ​യ​നാ​ട്ടി​ൽ​നി​ന്നും ക​രി​ന്ത​ള​ത്തേ​ക്ക്‌ കെ.​എ​സ്‌.​ഇ.​ബി 400 കെ.​വി ലൈ​ൻ സ്ഥാ​പി​ക്കും. പാ​ക്കേ​ജി​െൻറ ഭാ​ഗ​മാ​യി ത​ല​ശ്ശേ​രി​യി​ൽ പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള 220 കെ.​വി ഗ്യാ​സ്‌ ഇ​ൻ​സു​ലേ​റ്റ​ഡ്‌ സ​ബ്‌​സ്‌​റ്റേ​ഷ​ൻ (ജി.​ഐ.​എ​സ്‌) സ്ഥാ​പി​ക്കു​ന്നു​ണ്ട്‌.

ക​ണ്ണൂ​രി​ലെ കാ​ഞ്ഞി​രോ​ട്ടു​നി​ന്ന്‌ കാ​സ​ർ​കോ​ട്‌ മൈ​ലാ​ട്ടി​യി​ലേ​ക്കു​ള്ള 220 കെ.​വി ലൈ​നി​ന്‌ പു​റ​മെ 220/110 കെ.​വി മ​ൾ​ട്ടി വോ​ൾ​ട്ടേ​ജ്‌ ലൈ​നും സ്ഥാ​പി​ക്കും. കാ​ഞ്ഞി​രോ​ട്‌ -മു​ണ്ട​യാ​ട് വ​രെ പ​ഴ​യ 66 കെ.​വി ലൈ​ൻ റൂ​ട്ടി​ലും മു​ണ്ട​യാ​ട്‌ മു​ത​ൽ മൈ​ലാ​ട്ടി​വ​രെ നാ​രോ ബേ​സ്‌​ഡ്‌ ട​വ​ർ സ്ഥാ​പി​ച്ച്, 220 കെ.​വി ലൈ​നും താ​ഴെ 110 കെ.​വി ലൈ​നും വ​ലി​ക്കും. പ​യ്യ​ന്നൂ​ർ മു​ത​ൽ ചെ​റു​വ​ത്തൂ​ർ വ​രെ ട​വ​ർ നി​ർ​മി​ച്ച്‌ ലൈ​ൻ വ​ലി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ൽ ട​വ​ർ സ്ഥാ​പി​ക്കു​ന്ന പ​ണി വേ​ഗ​ത​യി​ലാ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricityKolathunadu package
News Summary - Kolathunadu package to boost energy
Next Story