Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂപ്പർ ലീഗ് കേരള: ഒന്നാമതാകാൻ ഇന്ന് കണ്ണൂരും ഫോഴ്സയും

text_fields
bookmark_border
സൂപ്പർ ലീഗ് കേരള: ഒന്നാമതാകാൻ ഇന്ന് കണ്ണൂരും  ഫോഴ്സയും
cancel

ക​ണ്ണൂ​ർ: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യു​ടെ മൂ​ന്നാം സീ​സ​ണി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്‌.​സി​യും ഫോ​ഴ്സ കൊ​ച്ചി എ​ഫ്‌.​സി​യും ഇ​ന്ന് നേ​ർ​ക്കു​നേ​ർ. ക​ണ്ണൂ​ർ ജ​വ​ഹ​ർ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 7.30നാ​ണ് മ​ത്സ​രം. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് നാ​ല് പോ​യ​ന്റും ഫോ​ഴ്സ കൊ​ച്ചി അ​ഞ്ച് പോ​യ​ന്റും നേ​ടി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ മാ​ജി​ക്കി​നെ 1–0ന് ​തോ​ൽ​പി​ച്ച ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സി​നെ​തി​രാ​യ തൊ​ട്ട​ടു​ത്ത മ​ത്സ​ര​ത്തി​ൽ 1–1 സ​മ​നി​ല​ക്കു​ശേ​ഷം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഫോ​ഴ്സ കൊ​ച്ചി മ​ല​പ്പു​റ​ത്തെ 1–0ന് ​തോ​ൽ​പ്പി​ക്കു​ക​യും തൃ​ശൂ​ർ മാ​ജി​ക്കി​നെ​തി​രെ സ​മ​നി​ല​ക്കു​ശേ​ഷം പെ​നാ​ൽ​റ്റി​യി​ൽ ജ​യി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ക​ണ്ണൂ​രി​ന് സ്വ​ന്തം മൈ​താ​ന​ത്ത് മൂ​ന്ന് പോ​യ​ന്റ് നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. മി​ക​ച്ച ഫോ​മി​ലു​ള്ള ഫോ​ഴ്സ കൊ​ച്ചി​ക്കെ​തി​രെ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്താ​ൻ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്.​സി​യും ഫോ​ഴ്സ കൊ​ച്ചി എ​ഫ്.​സി​യും ത​മ്മി​ലു​ള്ള മ​ത്സ​രം​കൂ​ടി​യാ​കും ക​ണ്ണൂ​ർ ജ​വ​ഹ​ർ മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലെ പോ​രാ​ട്ടം. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ തി​രി​ച്ചു വ​ര​വ് ന​ട​ത്താ​നാ​കും ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന്റെ ശ്ര​മം. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കി​ട്ടു​ന്ന അ​വ​സ​രം ഗോ​ളാ​ക്കി മാ​റ്റാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് ടീ​മി​ന് വി​ന​യാ​കു​ന്ന​ത്. ര​ണ്ട് മ​ത്സ​ര​ത്തി​ലും ഓ​രോ ഗോ​ൾ വീ​തം മാ​ത്ര​മാ​ണ് നേ​ടി​യ​ത്. അ​വ​സാ​നം ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ത്തി​ലെ​യും വി​ജ​യ​ത്തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഫോ​ഴ്സ കൊ​ച്ചി എ​ത്തു​ന്ന​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം എ​ഫ്.​സി​യെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ മാ​ജി​ക് എ​ഫ്.​സി​യെ പെ​നാ​ൽ​റ്റി​യി​ലും തോ​ൽ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ലും പ്ര​തി​രോ​ധ​ത്തി​ലും ടീ​മി​ന്റെ മി​ക​വ് ക​ണ്ണൂ​ർ യോ​ദ്ധാ​ക്ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​ണ്. മി​ക​ച്ച​താ​ണെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​ൽ സ്ട്രൈ​ക്ക​ർ​മാ​ർ​ക്ക് ല​ക്ഷ്യം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​ത് ടീം ​നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ത​ന്നെ​യാ​ണ്. എ​ന്നാ​ൽ, ഏ​തു ടീ​മി​നെ​യും മ​റി​ക​ട​ക്കാ​നു​ള്ള ക​രു​ത്ത് ക​ണ്ണൂ​ർ ടീ​മി​നു​ണ്ട്. വി​ജ​യി​ക്കു​ന്ന ടീ​മി​ന് പോ​യ​ൻ​റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത് എ​ത്താം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30 നാ​ണ് മ​ത്സ​രം. ലീ​ഗ് ഘ​ട്ട​ത്തി​ലെ മ​ത്സ​രം 90 മി​നി​റ്റി​നു​ശേ​ഷം സ​മ​നി​ല​യാ​യാ​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ തീ​രു​മാ​നി​ക്കു​ക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Super League
Next Story