Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightടിപ്പർ ലോറി...

ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവിന്​ ഗുരുതര പരിക്ക്

text_fields
bookmark_border
accident
cancel
camera_alt

ടിപ്പർ ലോറിയിടിച്ച്​ പരിക്കേറ്റ ബൈക്ക്​ യാത്രികനെ പ്രദേശവാസികൾ ആംബുലൻസിലേക്ക്​ മാറ്റുന്നു

കേളകം: ടിപ്പർ ലോറിയിടിച്ച്​ ബൈക്ക്​ യാത്രികന്​ ഗുരുതര പരിക്ക്​. കൊട്ടിയൂർ ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരൻ വീട്ടിൽ അജേഷ് (36)നാണ്​ പരിക്കേറ്റത്​. കാലിനും തലക്കും ഗുരുതര പരിക്കേറ്റ അജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേളകം ഇല്ലിമുക്കിൽ ശനിയാഴ്ച രാത്രി ഏഴരയോടെയാണ്​ അപകടം. ചെട്ട്യാംപറമ്പിലെ ജോലി സ്ഥലത്ത്നിന്ന് മടങ്ങുകയായിരുന്ന അജീഷ് സഞ്ചരിച്ച കെ.എൽ. 58 എസ്​ 3294 നമ്പർ ബൈക്കിൽ അമിത വേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നുവെന്ന്​ നാട്ടുകാർ പറഞ്ഞു.

അപകടം നടന്ന ഉടൻ ഓടിയെത്തിയ പ്രദേശവാസികളാണ്​ കേളകത്ത് നിന്ന് ആംബുലൻസ് വിളിച്ചുവരുത്തി അജേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്​.

Show Full Article
TAGS:accidents Injury 
News Summary - Young man seriously injured in accident
Next Story