ആറളം കാർഷിക ഫാമിൽ നാശംവിതച്ച് വീണ്ടും കാട്ടാനക്കൂട്ടം
text_fieldsകേളകം: ആറളം കാർഷിക ഫാമിൽ നാശംവിതച്ച് കാട്ടാനക്കൂട്ടം വീണ്ടും കലിയടക്കുന്നു. ഫാം ഗോഡൗണിെൻറ വാതിൽ തകർത്തു. കശുമാവ് നഴ്സറിക്കും വർക്ഷോപ്പിനും സംരക്ഷണം തീർത്തിരുന്ന കമ്പിവേലി നശിപ്പിച്ചു.
കായ്ഫലമുള്ള 55 തെങ്ങ്, രണ്ട് കൂറ്റൻ പ്ലാവ്, 124 കൊക്കോ എന്നിവയും കുത്തിമറിച്ചു. 40 തേനീച്ചപ്പെട്ടികളും നശിപ്പിച്ചു. 16 ആനകൾ ഫാമിലുണ്ടെന്ന്് താമസക്കാർ പറഞ്ഞു.
മൂന്ന് ദിവസമായി തുടർച്ചയായി ആനക്കൂട്ടം നാശം വിതയ്ക്കുകയാണ്. ബ്ലോക്ക് മൂന്ന്, എട്ട് എന്നിവിടങ്ങളിലായി തമ്പടിച്ചാണ് ആനക്കൂട്ടത്തിെൻറ ആക്രമണം. നിറയെ കായ്ഫലമുണ്ടായിരുന്ന കൊക്കോമരങ്ങളാണ് നശിപ്പിച്ചത്. കശുമാവ് നഴ്സറി, വർക്ഷോപ് എന്നിവയുടെ ചുറ്റും ആറു ലക്ഷം രൂപ മുടക്കി സ്ഥാപിച്ചതാണ് കമ്പിവേലി.

