പുഴയിൽ കുളിച്ചതിന് മർദനം: മുഖ്യമന്ത്രിക്ക് പരാതി
text_fieldsകേളകം: രാമച്ചിയിൽ പുഴയിൽ കുളിക്കുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരനായ കെ. കുങ്കൻ പൊരുന്നയിലിനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പുഴയിൽ കുളിച്ചതിന് മർദിച്ചത്.
നവംബർ 27ന് രാമച്ചിയിലെ പറമ്പിൽ റബർ ടാപ്പ് ചെയ്ത് പാലെടുത്തശേഷം പുഴയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ വന്ന് ഭീഷണിപ്പെടുത്തുകയും, മർദിക്കുകയും ചെയ്യുകയായിരുന്നുവെന്നും,സംഭവം നടന്ന് പിറ്റെ ദിവസം തന്നെ കേളകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും കേസ് രജിസ്റ്റർ ചെയ്യുകയോ ഒരുവിധ നടപടികളും സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്.

