Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightചപ്പമലയിൽ കടുവകൾ;...

ചപ്പമലയിൽ കടുവകൾ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

text_fields
bookmark_border
ചപ്പമലയിൽ കടുവകൾ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
cancel

കേ​ള​കം: കൊ​ട്ടി​യൂ​ർ ജ​ന​വാ​സ മേ​ഖ​ല​യാ​യ ച​പ്പ​മ​ല​യി​ൽ ക​ടു​വ​യെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വ​നം വ​കു​പ്പ്. ക​ടു​വ​ക്കൂ​ട്ട​ത്തെ ക​ണ്ടു​വെ​ന്ന് പ​റ​യു​ന്ന ച​പ്പ​മ​ല പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി.

കൊ​ട്ടി​യൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ സൂ​ധീ​ർ ന​രോ​ത്തി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ട്ടി​യൂ​ർ വെ​സ്റ്റ​ഡ് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ സ​ജീ​വ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് ച​പ്പ​മ​ല-37 ാം മൈ​ൽ റോ​ഡി​ന്റെ പ​രി​സ​ര​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​യി​ലും ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​തി​യ കാ​ൽ​പ്പാ​ടു​ക​ളോ മ​റ്റോ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ വീ​ട്ട​മ്മ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ ക​ടു​വ​ക്കൂ​ട്ട​ത്തെ ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ക​ടു​വ​യെ ക​ണ്ടു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് വ​ന​പാ​ല​ക​ർ ര​ണ്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ര

​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​മ​റ പ​രി​ശോ​ധി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ട്രോ​ളി​ങ് ന​ട​ത്തു​മെ​ന്നും കൊ​ട്ടി​യൂ​ർ വെ​സ്റ്റ​ഡ് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു. ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​നു പു​റ​മെ വ​ന​പാ​ല​ക​ർ വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന​യും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmentTigersKotiyur Chappamala
News Summary - Tigers in Chappamala; The forest department has intensified surveillance
Next Story