കരിയംകാപ്പ്-രാമച്ചി റോഡിലെ റബർ തോട്ടത്തിൽ വീണ്ടും പുലി
text_fieldsകരിയം കാപ്പ്-രാമച്ചി റോഡിലെ പള്ളിവാതുക്കൽ സ്കറിയയുടെ റബർ തോട്ടത്തിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം
കേളകം: കരിയംകാപ്പ്-രാമച്ചി റോഡിലെ പള്ളിവാതുക്കൽ സ്കറിയയുടെ റബർ തോട്ടത്തിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. സുരക്ഷ മുൻകരുതലിനായി സ്ഥാപിച്ച സി.സി.ടി.വിയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.
ആഴ്ചകൾക്ക് മുമ്പും ഇതേ സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. സംഭവമറിഞ്ഞ് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രമോദ് കുമാർ, തോലമ്പ്ര ഫോറസ്റ്റർ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് തിരിച്ചിൽ നടത്തി. പുലിയാണെന്ന് വനപാലകരും സ്ഥിരീകരിച്ചതോടെ കൂട് സ്ഥാപിച്ച പുലിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ലിസി, ജോസഫിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആവശ്യമുന്നയിച്ച് പ്രതിഷേധിച്ചതോടെ നടപടികൾ പൂർത്തിയാക്കി കൂട് സ്ഥാപിക്കുമെന്ന് വനം അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

