പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മോഷണം; പ്രതി അറസ്റ്റിൽ
text_fieldsപ്രസാദ്
കേളകം: കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആറള ഫാം സ്വദേശി അരുവിക്കൽ പ്രസാദിനെയാണ് (38) കേളകം എസ്.ഐ വി.വി. ശ്രീജേഷും സംഘവും പിടികൂടിയത്. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് മോഷണം നടന്നത്.
മെഡിക്കൽ ഓഫിസറുടെ മുറിക്ക് സമീപത്ത് സ്ഥാപിച്ച ആരോഗ്യ കേന്ദ്രത്തിന്റെ സി.സി.ടി.വി കാമറകളുടെ ഹാർഡ് ഡിസ്ക്, രണ്ട് സ്പീക്കർ, മൈക്ക്, സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പബ്ലിക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ മുറിയിലെ ഇൻവെർട്ടറുകളുടെ രണ്ട് ബാറ്ററികൾ എന്നിവയാണ് മോഷ്ടിച്ചത്. സംഭവത്തിൽ മറ്റു മൂന്നുപേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

