പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
text_fieldsനിടുംപൊയിൽ - മാനന്തവാടി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കേളകം: നിടുംപൊയിൽ - മാനന്തവാടി റൂട്ടിലെ പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പേരിയ ചുരത്തിലെ രണ്ടാം വളവിലാണ് സംഭവം. കർണാടകയിൽ നിന്നു പെയിന്റുമായി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. അപകടത്തിൽ ലോറി ഡ്രൈവർ കർണാടക സ്വദേശി ബസുരാജ് (30), സഹായി ചന്ദ്ര (27) എന്നിവർക്ക് പരിക്കേറ്റു. ഇരുവരേയും പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ബസുരാജിന്റെ പരിക്ക് ഗുരുതരമാണ്.
ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ബസുരാജിനെ പേരാവൂർ, ഇരിട്ടി അഗ്നിരക്ഷാസേന യൂനിറ്റ് അംഗങ്ങളും പൊലീസും പേരിയ റെസ്ക്യു ടീമും ജാഗ്രത സമിതിയും ചേർന്ന് നാല് മണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷിച്ചത്. താഴേക്ക് മറിഞ്ഞ ലോറി മരത്തിൽ കുടുങ്ങി താഴ്ചയിലേക്ക് പോകാതെയിരുന്നത് മൂലം വലിയ അപകടം ഒഴിവായി.

