Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് യാത്രികനെ കാട്ടാന ഓടിച്ചു
text_fieldsbookmark_border
ആറളം ഫാമിൽ കാട്ടാന ബൈക്ക് യാത്രക്കാരന് പിറകെ
ഓടുന്നതിന്റെ ദൃശ്യം
കേളകം: ആറളം ഫാമിൽ കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടില്‍ കാട്ടാന ബൈക്ക് യാത്രക്കാരന്റെ പിറകെ ഓടി. ആറളം ഫാം സ്‌കൂളിനു സമീപത്താണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളെ കയറ്റിപ്പോകുകയായിരുന്ന ജീപ്പിലുള്ളവര്‍ ഒച്ച വെച്ചതോടെയാണ് യാത്രക്കാരനെ പിന്തുടർന്ന ആന പിന്തിരിഞ്ഞത്.
ആറളം ഫാമിനുള്ളിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ കാട്ടാനകൾ പിന്തുടരുന്നതും അപകടത്തിൽപെടുന്നതും പതിവാണ്. ഫാമിനുള്ളിൽ അമ്പതോളം ആനകൾ തമ്പടിച്ചിട്ടുള്ളതിൽ മോഴയാനയാണ് നിരവധി ആളുകളെ കൊല്ലുകയും ആക്രമിക്കുകയും ചെയ്തത്. ആറളത്തെ ആനകളെ തുരത്തി അതിർത്തിയിൽ ആന മതിൽ നിർമിച്ചാൽ മാത്രമേ ജനജീവിതം സമാധാനപൂർണമാകൂ എന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

