Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightനൊമ്പരക്കടലിൽ...

നൊമ്പരക്കടലിൽ യാത്രാമൊഴി

text_fields
bookmark_border
നൊമ്പരക്കടലിൽ യാത്രാമൊഴി
cancel
camera_alt

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മൃതദേഹത്തിനു മുന്നിൽ പൊട്ടിക്കരയുന്ന മകൾ

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ പ​ത്താം ബ്ലോ​ക്കി​ൽ വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന യു​വാ​വി​ന്റെ മൃ​ത​ദേ​ഹം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ട്ടു​പ​റ​മ്പി​ൽ സം​സ്‌​ക​രി​ച്ചു. വ​ൻ പൊ​ലീ​സ് സു​ര​ക്ഷ​യോ​ടെ​യാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങ് ന​ട​ത്തി​യ​ത്. സം​സ്‌​കാ​ര ച​ട​ങ്ങി​നി​ട​യി​ൽ നേ​രി​യ സം​ഘ​ർ​ഷ​മു​ട​ലെ​ടു​ത്തു.

ഫാം ​പ​ത്താം ബ്ലോ​ക്കി​ലെ ര​ഘു ക​ണ്ണ​നാ​ണ്(43) വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് വീ​ട്ടി​നു സ​മീ​പം വി​റ​ക് ശേ​ഖ​രി​ക്കു​മ്പോ​ൾ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന​ത്. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വ​ൻ പൊ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​ത്.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മൃതദേഹം ആറളം ഫാമിലെ വീട്ടിൽ എത്തിക്കുന്നു

വ​ഴി​യി​ൽ മൃ​ത​ദേ​ഹം ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത മു​ന്നൊ​രു​ക്ക​ത്തോ​ടെ​യാ​ണ് പൊ​ലീ​സ് മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മു​ള്ള ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ച​ത് . മൃ​ത​ദേ​ഹ​വു​മാ​യി വ​രു​ന്ന റൂ​ട്ട് പോ​ലും പൊ​ലീ​സ് ര​ഹ​സ്യ​മാ​ക്കി സൂ​ക്ഷി​ച്ചു. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പൊ​ലീ​സി​നേ​യും മ​ഫ്തി​യി​ലും നി​യോ​ഗി​ച്ച് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി.

വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രാ​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രും അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു. അ​ഡ്വ. സ​ണ്ണി​ജോ​സ​ഫ് എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ​യി കു​ര്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​വേ​ലാ​യു​ധ​ൻ, തു​ട​ങ്ങി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.

‘ആറളം ഫാമിൽ സർക്കാർ നടത്തിയ കൊല’

ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ൽ ന​ട​ന്ന​ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​മല്ല, സ​ർ​ക്കാ​ർ ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ന്റ് സാ​ദി​ഖ് ഉ​ളി​യി​ൽ.

ഫാ​മി​ൽ ര​ഘു​വി​ന്റെ മ​ര​ണ​ത്തോ​ടെ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടത് 14 ജീ​വ​നു​ക​ളാ​ണ്. മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് വാ​സു എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​പ്പോ​ൾ ആ​ന​മ​തി​ൽ നി​ർ​മി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കു​ക​യു​ണ്ടാ​യി. വാ​ഗ്ദാ​ന​ങ്ങ​ൾ സാ​ധാ​ര​ണ പോ​ലെ ക​ട​ലാ​സി​ലൊ​തു​ങ്ങി​യ​പ്പോ​ൾ ന​ഷ്ട​മാ​യ​ത് ഒ​രു കു​ടും​ബ​നാ​ഥ​നെ കൂ​ടി​യാ​ണ്. ഫാ​മി​ൽ ജീ​വി​ക്കു​ന്ന​വ​രോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ക്രു​ര​ത​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ സൂ​ചി​പ്പി​ച്ചു.

രഘുവിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും

തി​രു​വ​ന​ന്ത​പു​രം: ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ര​ഘു​വി​ന്റെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ. ര​ഘു​വി​ന്റെ ഭാ​ര്യ നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. മൂ​ന്ന് മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ര​ഘു​വി​ന്റെ കു​ടും​ബ​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മ​ക്ക​ളു​ടെ​ നി​ല​വി​ളി ഈ​റ​നണി​യി​ച്ചു

മ​രി​ച്ച ര​ഘു​വി​ന്റെ മൂ​ന്നു മ​ക്ക​ളേ​യും അ​വ​സാ​ന​മാ​യി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നാ​യി വീ​ട്ടി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ക്കി​യ​പ്പോ​ൾ നി​ല​വി​ളി​യാ​യി​രു​ന്നു. ക​ണ്ണും പൊ​ത്തി​യു​ള്ള മ​ക്ക​ളു​ടെ നി​ല​വി​ളി ക​ണ്ടുനി​ന്ന​വ​രെ​യെ​ല്ലാം ഈ​റ​നണി​യി​ച്ചു.

Show Full Article
TAGS:aralam farm Tribal Man died wild elephant 
News Summary - Slight conflict during the funeral ceremony of a tribal youth who was trampled to death by a wild elephant
Next Story