Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരത്തിൽ തലകീഴായി കുടുങ്ങിയ 83 കാരനെ രക്ഷിച്ചു
text_fieldsbookmark_border
കേളകം: മരത്തിൽ കുടുങ്ങിയ വയോധികനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രക്ഷിച്ചു.കൊട്ടിയൂർ കണ്ടപ്പുനത്തെ കല്ലുപാല വർഗീസാണ് മരത്തിൽ കുടുങ്ങിയത്.
83 വയസ്സുകാരനായ വർഗീസ് മരത്തിന്റെ ശിഖരങ്ങൾ വെട്ടാനായാണ് മരത്തിൽ കയറിയത്. ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനിടെ വെട്ടിയ ഒരു ശിഖരം വർഗീസിന്‍റെ മുകളിൽ പതിക്കുകയും ആയിരുന്നു.
ശിഖരം ദേഹത്ത് വീണയുടൻ മരത്തിൽ നിന്ന് പിടിവിട്ട വർഗീസ് സമീപത്തെ കമുകിനും മരത്തിനും ഇടയിൽ തലകീഴായി കുടുങ്ങുകയായിരുന്നു.
ഉടൻ പേരാവൂർ അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുമ്പെ നാട്ടുകാരും വർഗീസിന്റെ ബന്ധുക്കളും ചേർന്ന് താഴെയിറക്കുകയായിരുന്നു. കാലിന് നിസാരമായി പരിക്കേറ്റതിനെ തുടർന്ന് പാമ്പറപ്പാൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടി
Next Story

