Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightയുവാവിനെ കാട്ടാന...

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ആംബുലൻസ് തടഞ്ഞ് പ്രതിഷേധം

text_fields
bookmark_border
യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ആംബുലൻസ് തടഞ്ഞ് പ്രതിഷേധം
cancel
camera_alt

യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​റ​ളം ഫാ​മി​ൽ പ്ര​തി​ഷേ​ധിക്കുന്നവർ

കേ​ള​കം:​ആ​റ​ളം ആ​ദി​വാ​സി വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​റ​ളം ഫാ​മി​ൽ പ്ര​തി​ഷേ​ധാ​ഗ്നി. മൃ​ത​ദേ​ഹ​വു​മാ​യെ​ത്തി​യ ആം​ബു​ല​ൻ​സ് ത​ട​ഞ്ഞി​ട്ട് നൂ​റ് ക​ണ​ക്കി​ന് പേ​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ നാ​ല് മ​ണി​ക്കാ​ണ് ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് ആ​റ​ളം ഫാം ​പ​ത്താം ബ്ലോ​ക്കി​ലെ സോ​മ​ന്റെ മ​ക​ൻ അ​നീ​ഷ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വൈ​കു​ന്നേ​രം ആ​റ് മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം വ​ഹി​ച്ച ആം​ബു​ല​ൻ​സ് വാ​ഹ​നം ആ​റ​ളം പ​ത്താം ബ്ലോ​ക്കി​ലെ​ത്തി​യ​ത്.

ജി​ല്ലാ ക​ല​ക്ട​ർ ഇ​വി​ടെ​യെ​ത്തി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. തു​ട​ർ​ന്ന് ജി​ല്ലാ ക​ല​ക്ട​റു​ടെ പ്ര​തി​നി​ധി​യാ​യെ​ത്തി​യ എ.​ഡി .എം.​പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. കാ​ട്ടാ​ന അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​നീ​ഷി​ന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ആ​ദ്യ​ഘ​ഡു ഉ​ട​നെ കൈ​മാ​റു​മെ​ന്നും വ​നാ​തി​ർ​ത്തി​യി​ൽ ആ​ന മ​തി​ൽ നി​ർ​മ്മാ​ണം മെ​യ് 30ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​രി​ച്ച അ​നീ​ഷി​ൻ്റെ ഭാ​ര്യ​ക്ക് ജോ​ലി ,മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ക​ല​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്ന് അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത്. ഇ​രി​ട്ടി സ​ബ് ഡി​വി​ഷ​നു കീ​ഴി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പൊ​ലീ​സ് സ​ന്നാ​ഹ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

പു​ന​ര​ധി​വാ​സ കു​ടും​ബ​ങ്ങ​ൾ ഏ​റെ രോഷാ​കു​ല​രാ​യി​രു​ന്നു. കാ​ട്ടാ​ന​ക​ൾ​ക്ക് കൊ​ല്ലാ​നാ​യി ത​ങ്ങ​ളെ വി​ട്ട് ന​ൽ​കി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധ മാ​ണി​തെ​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ആ​ദി​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Protestselephants attackkannurWild Elephant
News Summary - Protest after ambulance blocked after young man trampled to death by wild elephant
Next Story