കിണറ്റിൽ വീണ യുവതിക്ക് രക്ഷകനായി പൊലീസുകാരൻ
text_fieldsസി.പി.ഒ സുഭാഷ്
കേളകം: കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ. പൊയ്യമലയിലെ അയൽവാസിയുടെ പരാതി അന്വേഷിക്കാനായി എത്തിയതായിരുന്നു കേളകം എസ്.ഐ ജാൻസി മാത്യുവും, സിവിൽ പൊലീസ് ഓഫിസർ സുഭാഷും.
കിണറ്റിനു സമീപം നിന്നിരുന്ന യുവതി കാൽതെന്നി വീഴുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് തിരിച്ചു പോകാൻ ഇറങ്ങിയ എസ്.ഐയും സിവിൽ പൊലീസ് ഓഫിസർ സുഭാഷും ഓടിയെത്തി.
സുഭാഷ് ഉടൻ കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി നാട്ടുകാരുടെ സഹായത്തോടെ യുവതിയെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കയങ്ങാട് സ്വദേശിയാണ് സുഭാഷ്.

