Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ചാരികൾക്ക് സ്വാഗതമോതി പാലുകാച്ചിമല; ജൂൺ മൂന്നിന് ട്രക്കിങ് തുടങ്ങുമെന്ന് വനം വകുപ്പ്

text_fields
bookmark_border
സഞ്ചാരികൾക്ക് സ്വാഗതമോതി പാലുകാച്ചിമല;    ജൂൺ മൂന്നിന് ട്രക്കിങ് തുടങ്ങുമെന്ന് വനം വകുപ്പ്
cancel
camera_alt

പാലുകാച്ചിമല

Listen to this Article

കേളകം: പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് ജൂൺ മൂന്നിന് തുടങ്ങും. ഡി.എഫ്.ഒ പി. കാർത്തിക്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ട്രക്കിങ്ങിനു മുന്നോടിയായി പാലുകാച്ചിമല കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഒരുക്കും.

സഞ്ചാരികളുടെ സുരക്ഷക്കായി ഗാർഡുകളെയും നിയമിക്കും. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഘട്ടംഘട്ടമായി സ്ഥാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palukachimala welcomes tourists
Next Story