Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightവയോധികയുടെ പെന്‍ഷന്‍...

വയോധികയുടെ പെന്‍ഷന്‍ തുക വായ്​പയിൽ വകയിരുത്തി; ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

text_fields
bookmark_border
വയോധികയുടെ പെന്‍ഷന്‍ തുക വായ്​പയിൽ വകയിരുത്തി; ബാങ്ക് മാനേജര്‍ക്കെതിരെ കേസ്
cancel


കേ​ള​കം: വ​യോ​ധി​ക​യു​ടെ പെ​ന്‍ഷ​ന്‍ തു​ക അ​നു​വാ​ദ​മി​ല്ലാ​തെ കു​ടി​ശ്ശി​ക​യാ​യ കാ​ര്‍ഷി​ക ലോ​ണി​ല്‍ വ​ക​യി​രു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ബാ​ങ്ക് മാ​നേ​ജ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. ഗ്രാ​മീ​ണ്‍ ബാ​ങ്ക് കേ​ള​കം ശാ​ഖ മാ​നേ​ജ​ര്‍ക്കെ​തി​രെ​യാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഈ ​ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 11ന്​ ​ആ​ണ് സം​ഭ​വം. കേ​ള​കം സ്വ​ദേ​ശി​നി മു​ള​ക്കെ​ക്കു​ടി ര​ത്‌​ന​മ്മ​ക്ക് വാ​ർ​ധ​ക്യ പെ​ന്‍ഷ​ന്‍ ല​ഭി​ച്ച വ​ക​യി​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന തു​ക​യി​ല്‍നി​ന്ന്​ കാ​ര്‍ഷി​ക ലോ​ണി​െൻറ കു​ടി​ശ്ശി​ക​യാ​യി അ​ട​ക്കാ​നു​ള്ള 17,000 രൂ​പ മാ​നേ​ജ​ര്‍ അ​വ​രു​ടെ സ​മ്മ​ത​മോ അ​റി​വോ ഇ​ല്ലാ​തെ ബാ​ങ്ക് ലോ​ണി​ല്‍ വ​ര​വു​വെ​ച്ച​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഗ്രാ​മീ​ണ്‍ ബാ​ങ്ക് കേ​ള​കം ശാ​ഖ മാ​നേ​ജ​ര്‍ സു​ധ ല​ത​ക്കെ​തി​രെ​യാ​ണ് കേ​ള​കം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.സം​ഭ​വ​ത്തി​ല്‍ ര​ത്‌​ന​മ്മ കോ​ട​തി​യി​ൽ പ​രാ​തി ന​ല്‍കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട​തി കേ​ള​കം പൊ​ലീ​സി​നോ​ട് കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ത്‌​ന​മ്മ കേ​ള​കം പൊ​ലീ​സി​ലും പ​രാ​തി ന​ല്‍കി​യി​രു​ന്നു.


Show Full Article
TAGS:pension bank manager 
News Summary - Old age pension amount payed for loan; Case against the bank manager
Next Story