ആറളത്ത് പുതിയ ശലഭത്തെ കണ്ടെത്തി
text_fieldsആറളം ശലഭ സങ്കേതത്തിൽ പുതുതായി കണ്ടെത്തിയ പല്ലിഡ് ഡാർറ്റ് ചിത്രശലഭം
കേളകം: ആറളം ശലഭസങ്കേതത്തിൽ ചിത്രശലഭ പഠന ക്യാമ്പ് സമാപിച്ചു. ആറളം ശലഭ സങ്കേതത്തിലും കൊട്ടിയൂർ വന്യജീവി സങ്കേതത്തിലുമായി നടന്ന സർവേയിൽ 152 ചിത്രശലഭങ്ങളെ കണ്ടെത്തിയത്.
പരിപ്പുതോട് വളയഞ്ചാൽ, നരിക്കടവ്, കുരുക്കത്തോട്, ഭൂതങ്കല്ല്, മീൻമുട്ടി, കരിയങ്കാപ്, ചാവച്ചി, കൊട്ടിയൂർ, സൂര്യമുടി എന്നിവിടങ്ങളിലായി 10 ക്യാമ്പുകളിലായി നടന്ന സർവേയിൽ 70ഓളം ചിത്രശലഭ നിരീക്ഷകർ പങ്കെടുത്തു.
ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളെ നിരീക്ഷിച്ചത് ചാവച്ചി ഭാഗത്തായിരുന്നു. 68 സ്പീഷിസുകൾ. സർവേയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന 12 ഇനം എൻഡെമിക് ഇനങ്ങളെയും നിരീക്ഷിച്ചു. ഈ വർഷം ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം വളരെ കുറവായിരുന്നു. 5 മിനിറ്റിൽ എടുത്ത ദേശാടന കണക്കെടുപ്പിൽ 150 ഓളം ആൽബട്രോസ് ശലഭങ്ങളെ മാത്രമാണ് നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ 25 വർഷത്തെ സർവേയിൽ 266 ഇനങ്ങളെയാണ് നിരീക്ഷിച്ചിട്ടുള്ളത്. ഈ വർഷം പുതിയതായി പല്ലിഡ് ഡാർറ്റ് എന്ന ശലഭത്തെ സൂര്യമുടിയിൽനിന്ന് ശലഭ സങ്കേതത്തിന് പുതിയതായി ചേർക്കപ്പെട്ടു. പുതിയ കണക്കനുസരിച്ച് 267 ശലഭങ്ങളാണുള്ളത്.
സമാപന സമ്മേളനത്തിൽ മുൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.വി. ഉത്തമൻ മുഖ്യാതിഥിയായി. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഗ്രേഡ് വി.ആർ. ഷാജീവ് കുമാർ, ശലഭ ഗവേഷകരായ ഡോ. ജാഫർ പാലോട്ട്, വി.കെ. ചന്ദ്രശേഖരൻ, ബാബു കാമ്പ്രത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

