Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightമാവോവാദി ഭീഷണി;കാട്...

മാവോവാദി ഭീഷണി;കാട് തെളിക്കാൻ നടപടിയില്ല

text_fields
bookmark_border
Maoist threat
cancel
camera_alt

കേളകം പൊലീസ് സ്റ്റേഷൻ പരിസരത്ത് ഹൈസ്കൂൾ

റോഡിനോട് ചേർന്ന് പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനായി കണ്ടെത്തിയ ഭൂമി കാടുമൂടിയ നിലയിൽ

കേ​ള​കം: മ​ല​യോ​ര​ത്ത് മാ​വോ​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി നേ​രി​ടു​ന്ന കേ​ള​കം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ കാ​ട് തെ​ളി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​ന് 25 ല​ക്ഷം ചെ​ല​വി​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ചു​റ്റു​മ​തി​ൽ സ്ഥാ​പി​ക്കു​ക​യും ചു​റ്റു​മ​തി​ലി​ന് മീ​തെ ശ​ക്ത​മാ​യ ക​മ്പി​വേ​ലി സ്ഥാ​പി​ക്കു​ക​യും ത​ണ്ട​ർ ബോ​ൾ​ട്ട് സേ​ന​യെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, സ്റ്റേ​ഷ​ന്റെ പി​ൻ​ഭാ​ഗ​ത്തെ കാ​ട് വ​ള​ർ​ന്ന് മ​തി​ലി​ന് മീ​തെ ഉ​യ​ർ​ന്നി​ട്ടും തെ​ളി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

കൂ​ടാ​തെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മാ​ണ​ത്തി​ന് നി​ശ്ച​യി​ച്ച ഭൂ​മി​യും കാ​ടു​മൂ​ടി. ഈ ​ഭൂ​മി ഇ​പ്പോ​ൾ വ​ന്യ​ജീ​വി​ക​ളു​ടെ സ​ങ്കേ​ത​വും മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​വു​മാ​യി മാ​റി​യെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു​ള്ള സു​ര​ക്ഷ ന​ട​പ​ടി​ക​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​മ്പോ​ഴാ​ണ് നാ​മ​മാ​ത്ര​മാ​യ ചെ​ല​വി​ൽ ന​ട​ത്താ​വു​ന്ന പ്ര​വൃ​ത്തി​യി​ൽ വീ​ഴ്ച തു​ട​രു​ന്ന​ത്. നി​ല​വി​ൽ സ്റ്റേ​ഷ​ന്റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ ആ​ന നി​ന്നാ​ൽ പോ​ലും തി​രി​ച്ച​റി​യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestMaoist threat
News Summary - Maoist threat; no action to clear the forest
Next Story