Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്രയിൽ അറസ്റ്റിലായ മാവോവാദി സൂര്യയെ അമ്പായത്തോട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

text_fields
bookmark_border
ആന്ധ്രയിൽ അറസ്റ്റിലായ മാവോവാദി സൂര്യയെ അമ്പായത്തോട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
cancel
camera_alt

 ചൈതന്യ എന്ന സൂര്യയെ അമ്പായത്തോട് ടൗണിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

കേളകം: ആന്ധ്രയിൽ അറസ്റ്റിലായ മാവോവാദിയെ കൊട്ടിയൂർ അമ്പായത്തോട്ടിൽ എത്തിച്ച് കേളകം പൊലീസ് തെളിവെടുപ്പ് നടത്തി. മാവോവാദി സംഘത്തിൽപെട്ട ചൈതന്യ എന്ന സൂര്യയെയാണ് കനത്ത സുരക്ഷയിൽ തെളിവെടുപ്പിനെത്തിച്ചത്.

ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് അബ്രഹാം, കേളകം പോലീസ് ഇൻസ്പെക്ടർ എ. വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലെ പോലീസ് സംഘം കേളകം സ്‌റ്റേഷനിലും, തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

അമ്പായത്തോട് ടൗണിൽ മാസങ്ങൾക്ക് മുമ്പ് പോസ്റ്റർ പതിക്കുകയും, സായുധരായി പ്രകടനം നടത്തുകയും ചെയ്ത സംഭവത്തിൽ മാവോവാദികൾക്കെതിരെ കേളകം പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നയാളാണ് സൂര്യ. ആന്ധ്രയിൽ അറസ്റ്റിലായ സൂര്യയെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് വിവിധ സ്റ്റേഷനുകളിലുൾപ്പെട്ട കേസുകളിലെ അന്വേഷണം നടത്തുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story