Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightസെമിനാരി വില്ലയിൽ...

സെമിനാരി വില്ലയിൽ വീണ്ടും ഉ​രു​ൾ​പൊ​ട്ട​ി; വ്യാപക കൃഷിനാശം

text_fields
bookmark_border
സെമിനാരി വില്ലയിൽ വീണ്ടും ഉ​രു​ൾ​പൊ​ട്ട​ി; വ്യാപക കൃഷിനാശം
cancel

കേ​ള​കം: ക​ന​ത്ത​മ​ഴ​യി​ൽ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ സെ​മി​നാ​രി​വി​ല്ല​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ടി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ താ​ഴ്വാ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് നെ​ടും​പു​റം​ചാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളും പു​ഴ​ക​ളും ക​വി​ഞ്ഞു. കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് തു​ണ്ടി​യി​ൽ ടൗ​ണി​ലും പാ​ത​യി​ലും വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു.

സെ​മി​നാ​രി വി​ല്ല​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ അ​ഞ്ചാ​മ​ത്തെ ത​വ​ണ​യാ​ണ് ഉ​രു​ൾ​പൊ​ട്ടു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും ഇ​തി​നെ​ക്കു​റി​ച്ച് വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്താ​നോ, ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നോ ആ​ളു​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സെ​മി​നാ​രി​വി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ർ​ച്ച​യാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ക​ടു​ത്ത ഭീ​തി​യി​ലാ​ണെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ൻ​റ​ണി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land slide
News Summary - land slide in seminary villa
Next Story