കൊട്ടിയൂർ-പാൽച്ചുരം പാത വീണ്ടും തകർന്നു
text_fieldsതകർന്ന കൊട്ടിയൂർ ചുരം
പാതയിലെ പാൽച്ചുരം കുരിശ്
പള്ളിക്ക് സമീപത്ത് രൂപപ്പെട്ട വൻ ഗർത്തം
കേളകം: കൊട്ടിയൂർ-പാൽച്ചുരം-വയനാട് ചുരം പാതയിൽ തകർച്ചക്ക് ആക്കംകൂട്ടി മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലിൽ ഗർത്തങ്ങളും പെരുകുന്നു. ആശ്രമം കവല, ഗ്രോട്ടോ നഗർ, ചെകുത്താൻ തോട് പാതകളിലാണ് മലവെള്ളപ്പാച്ചിലിൽ വൻ ഗർത്തങ്ങളുണ്ടായത്. റോഡിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. കഴിഞ്ഞ ഏതാനും ദിവസമായി തുടർച്ചയായി മഴ പെയ്തതോടെയാണ് ഇവിടെ വീണ്ടും മണ്ണിടിയാൻ തുടങ്ങിയത്.പാതയിൽ മണ്ണിടിച്ചിൽ, പാറയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ യാത്രക്കാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ പാതയിലെ ഗർത്തങ്ങളിൽ കുടുങ്ങി അപകട സാധ്യത വർധിച്ചതായി വാഹനയാത്രക്കാർ പറയുന്നു.
സഞ്ചാരയോഗ്യമല്ലാതായ പാതയിൽ ബസ്സുകൾ ഓട്ടം നിർത്തിവെക്കേണ്ട സാഹചര്യമാണുള്ളതെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും അറിയിച്ചു.

