Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightകൊട്ടിയൂരിൽ അംഗൻവാടി...

കൊട്ടിയൂരിൽ അംഗൻവാടി അടുക്കളയിൽ രാജവെമ്പാല

text_fields
bookmark_border
kottiyoor
cancel
camera_alt

കൊ​ട്ടി​യൂ​രി​ലെ ഒ​റ്റ​പ്ലാ​വ് ഈ​സ്റ്റ്

അം​ഗ​ൻ​വാ​ടി​യു​ടെ അ​ടു​ക്ക​ള​യി​ലെ

പാ​ൽ​പാ​ത്ര​ത്തി​ന് സ​മീ​പം രാ​ജ​വെ​മ്പാ​ല

കേ​ള​കം: കൊ​ട്ടി​യൂ​രി​ൽ അം​ഗ​ൻ​വാ​ടി​യു​ടെ അ​ടു​ക്ക​ള​യി​ൽ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ടെ​ത്തി. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് ഒ​റ്റ​പ്ലാ​വ് ഈ​സ്റ്റ് അം​ഗ​ൻ​വാ​ടി​യു​ടെ അ​ടു​ക്ക​ള​യി​ലാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അം​ഗ​ൻ​വാ​ടി ഹെ​ൽ​പ്പ​ർ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്. അ​ടു​ക്ക​ള​യി​ലെ പാ​ൽ പാ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് പാ​മ്പ് ഉ​ണ്ടാ​യി​രു​ന്ന​ത്.

തു​ട​ർ​ന്ന് റെ​സ്‌​ക്യൂ ടീം ​അം​ഗ​ങ്ങ​ളാ​യ ഫൈ​സ​ൽ വി​ള​ക്കോ​ട്, ബി​നോ​യ് കൂ​മ്പൂ​ങ്ക​ൽ, തോ​മ​സ് കൊ​ട്ടി​യൂ​ർ, റോ​യ് എ​ന്നി​വ​രെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു. മ​ഴ കാ​ര​ണം അം​ഗ​ൻ​വാ​ടി​യി​ലെ​ത്തി​യ കു​ട്ടി​ക​ളെ കു​റ​ച്ച് നേ​ര​ത്തേ വി​ട്ടി​രു​ന്ന​താ​യി ഹെ​ൽ​പ്പ​ർ പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ ക​ളി​പ്പി​ക്കു​ന്ന​തും ഉ​റ​ക്കു​ന്ന​തി​നു​മാ​യു​ള്ള റൂ​മി​ന്റെ തൊ​ട്ട​ടു​ത്തു​ള്ള അ​ടു​ക്ക​ള​യി​ൽ പാ​മ്പ് ക​യ​റി എ​ന്ന​ത് വ​ള​രെ ഗൗ​ര​വ​മാ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ കാ​ണു​ന്ന​ത്. അം​ഗ​ൻ​വാ​ടി​യു​ടെ പ​രി​സ​ര​ത്ത് വ​ൻതോ​തി​ൽ മാ​ള​ങ്ങ​ൾ ഉ​ണ്ടെ​ന്നും നി​ര​വ​ധി ത​വ​ണ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king cobraanganvadi
News Summary - king cobra in the Anganvadi kitchen in Kottiyur
Next Story