കേളകം പൊലീസ് സ്റ്റേഷൻ: ലക്ഷങ്ങൾ മുടക്കി സുരക്ഷ ക്രമീകരണങ്ങൾ; കാട് വെട്ടിത്തെളിക്കാൻ നടപടിയില്ല
text_fieldsകേളകം പൊലീസ് സ്റ്റേഷന്റെ മുൻഭാഗത്തെ പാതയോരത്ത് കാടുമൂടിയ നിലയിൽ
കേളകം: മലയോരത്ത് മാവോവാദി ആക്രമണഭീഷണി നേരിടുന്ന കേളകം പൊലീസ് സ്റ്റേഷൻ പരിസരത്തെ കാട് തെളിക്കാൻ നടപടിയില്ല. മാവോവാദി ഭീഷണി നേരിടുന്നതിന് വർഷങ്ങൾക്കുമുമ്പ് 25 ലക്ഷം രൂപ ചെലവിട്ട് ചുറ്റുമതിൽ സ്ഥാപിക്കുകയും മതിലിനുമീതെ ശക്തമായ കമ്പിവേലി സ്ഥാപിക്കുകയും തണ്ടർ ബോൾട്ട് സേനയെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്റ്റേഷന്റെ മുൻഭാഗത്തെ കാടുവളർന്ന് മതിലിനുമീതെ ഉയർന്നിട്ടും തെളിക്കാൻ നടപടിയുണ്ടായില്ല.
ലക്ഷങ്ങൾ ചെലവിട്ടുള്ള സുരക്ഷ നടപടികൾക്ക് പ്രാമുഖ്യം നൽകുമ്പോഴാണ് നാമമാത്രമായ ചെലവുവരുന്ന പ്രവൃത്തി നടത്തുന്നതിൽ വീഴ്ച തുടരുന്നത്. കാടുമൂടിയത് വെട്ടിത്തെളിക്കാൻ പറ്റില്ലെങ്കിൽ സ്റ്റേഷന് എന്തിനാണ് കാൽ കോടി ചെലവിട്ട് ചുറ്റുമതിൽ നിർമിച്ചതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.