Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightകൊ​ട്ടി​യൂ​ർ...

കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക്

text_fields
bookmark_border
കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക്
cancel
camera_alt

പാൽചുരം പാതയിൽ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ഗതാഗതക്കുരുക്ക്

കേ​ള​കം: കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട് യാ​ത്ര​ക്കാ​ർ ന​ര​കി​ക്കു​ന്നു. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, ചെ​ങ്ക​ൽ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ പാ​ത​യി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യി ഇ​ടു​ങ്ങി​യ പാ​ത​യി​ൽ കു​രു​ങ്ങു​മ്പോ​ൾ ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം സ്ഥ​ല​ത്തി​ല്ല. വ​യ​നാ​ട് അ​തി​ർ​ത്തി ത​ല​പ്പു​ഴ പൊ​ലീ​സി​ന്റെ​യും ക​ണ്ണൂ​ർ അ​തി​ർ​ത്തി കേ​ള​കം പൊ​ലീ​സി​ന്റെ​യും പ​രി​ധി​യി​ലാ​ണ്.

അ​തി​ർ​ത്തി​യി​ൽ ആ​ര് കു​രു​ക്ക​ഴി​ക്കു​മെ​ന്ന ത​ർ​ക്ക​മാ​ണോ പ്ര​ദേ​ശ​ത്ത് പൊ​ലീ​സി​ന്റെ സേ​വ​നം ന​ട​പ്പാ​ക്കാ​ത്ത​തെ​ന്നാ​ണ് കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ചോ​ദ്യം. ഏ​ത് വി​ധേ​ന​യും സ്ഥ​ല​ത്ത് പൊ​ലീ​സി​നെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

പാ​ൽ​ചു​ര​ത്തും വ​യ​നാ​ട് അ​തി​ർ​ത്തി​യാ​യ ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പ​ത്തും ഓ​രോ പൊ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മാ​വും, വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്ന് പോ​കാ​നു​മാ​കും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മ​ണി​ക്കൂ​റോ​ളം പാ​ത​യി​ൽ ഗ​താ​ഗ​ത സ്തം​ഭ​ന​മു​ണ്ടാ​യി​ട്ടും ത​ട​സ്സം നീ​ക്കാ​ൻ ആ​രു​മെ​ത്തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ണി​ക്കൂ​റു​ക​ൾ ഇ​ട​വി​ട്ട് പാ​ത​യി​ൽ ഗ​താ​ഗ​ത​സ്തം​ഭ​നം തു​ട​രു​ന്ന കാ​ഴ്ച​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottiyurTraffic JamWayanad Pass
News Summary - Hours-long traffic jam on the Kottiyur-Wayanad pass
Next Story