ആറളത്ത് സഞ്ചാരികളെ കാത്ത് കുതിരവണ്ടി
text_fieldsകേളകം: ആറളത്ത് വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഇനി കുതിരവണ്ടിയും തയാർ. വന്യജീവി സങ്കേതത്തിെൻറ കവാടമായ വളയംചാലിൽ ഇക്കോ ടൂറിസത്തിന് കൂടുതൽ മിഴിവേകാനും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുമായാണ് കുതിര വണ്ടി സവാരി ഒരുക്കിയത്.
കുതിര വണ്ടി സവാരിയുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. വാർഡ് മെംബർ പ്രീത ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഫാ. കുര്യാക്കോസ് ഓരത്തേൽ, കെ.എം. ജോർജ്, ജോസ് നടപ്പുറം, സണ്ണി വടക്കേക്കൂറ്റ്, ജോൺ പള്ളിക്കമാലിൽ, ദാസൻ പാലപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
കണിച്ചാർ പഞ്ചായത്ത് അഞ്ചാം വാർഡിലെ നെല്ലിമല തോമസാണ് തെൻറ ഏറെ നാളുകളായുള്ള ആഗ്രഹഫലമായി കുതിരയെ സ്വന്തമാക്കി ആറളം വിനോദ സഞ്ചാര മേഖലക്ക് സമ്മാനിച്ചത്.

