Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightഉരുൾപൊട്ടൽ ഭീതിയിൽ...

ഉരുൾപൊട്ടൽ ഭീതിയിൽ മലയോരം

text_fields
bookmark_border
rain
cancel
camera_alt

ക​ന​ത്തമ​ഴ​യിൽ വെ​ള്ള​ത്തി​ലാ​യ പെ​രി​ങ്ങ​ത്തൂ​ർ ബോ​ട്ടുജെട്ടി

പു​ഴ​ക​ളി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്നു

കേ​ള​കം: ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത​മ​ഴ തു​ട​രു​ന്ന മ​ല​യോ​ര​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ ജ​ന​ങ്ങ​ൾ. കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ, കോ​ള​യാ​ട്, ആ​റ​ളം, അ​യ്യം​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ലു​ള്ള​ത്. തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മേ​ഖ​ല​യി​ലെ പു​ഴ​ക​ളി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മ​ഴ ക​ന​ത്ത് പെ​യ്യു​ന്ന​തി​നാ​ൽ കൊ​ട്ടി​യൂ​ർ-​വ​യ​നാ​ട്, നി​ടും​പൊ​യി​ൽ-​വ​യ​നാ​ട് ചു​രം റോ​ഡു​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ -പാ​റ​യി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​ട്ടി​യൂ​ർ, ആ​റ​ളം വ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ക​ന​ത്ത​മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ചീ​ങ്ക​ണ്ണി, ക​ക്കു​വ, ബാ​വ​ലി​പ്പു​ഴ​ക​ൾ, തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

അ​ഴി​യൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ മ​രം മു​റി​ച്ചു​നീ​ക്കു​ന്നു

പു​ഴ​യോ​ര​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​യി. മ​ല​യ​ടി​വാ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ലാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് അ​ധി​കൃ​ത​ർ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി.

ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

കേ​ള​കം: ക​ന​ത്ത കാ​റ്റി​ൽ പൂ​ള​ക്കു​റ്റി​യി​ലെ പാ​റ​ക്ക​ല്‍ ത്രേ​സ്യാ​മ്മ​യു​ടെ വീ​ടീ​ന്റെ മേ​ല്‍ക്കൂ​ര​യും ജ​ന​ലു​ക​ളും മ​രം വീ​ണ് ത​ക​ര്‍ന്നു. സം​ഭ​വ സ​മ​യം വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

ജലനിരപ്പ് ഉയർന്നു; പെരിങ്ങത്തൂർ ബോ​ട്ടുജെട്ടി വെള്ളത്തിൽ

പെ​രി​ങ്ങ​ത്തൂ​ർ: മ​യ്യ​ഴി പു​ഴ​യു​ടെ ഭാ​ഗ​മാ​യ പെ​രി​ങ്ങ​ത്തൂ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പെ​രി​ങ്ങ​ത്തൂ​രി​ൽ നി​ർ​മി​ച്ച ബോ​ട്ടുജെട്ടി വെ​ള്ള​ത്തി​ലാ​യി. ജെ​ട്ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ലും ദി​നേ​ന നി​ര​വ​ധി​പേ​ർ ഈ ​ബോ​ട്ട്ജെ​ട്ടി​യി​ലെ​ത്താ​റു​ണ്ട്. ജ​ല​നി​ര​പ്പ് ന​ല്ല​വ​ണ്ണം ഉ​യ​ർ​ന്ന​തി​നാ​ൽ ജെ​ട്ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainlandslidehilly areas
News Summary - Hillside in fear of landslides
Next Story