മോഷ്ടാവിെൻറ ആക്രമണത്തിൽ ഗൂർഖക്ക് പരിക്ക്
text_fieldsകേളകം: ഗൂർഖക്ക് മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. കേളകം ടൗണിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന ഗൂർഖ ദിൽ ബഹാദൂറിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 1.30ഓടെ സംശയാസ്പദമായി മൂന്നുപേരെ ടൗണിൽ കണ്ടത് ചോദ്യം ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. ഇവർ ബസ് സ്റ്റാൻഡ് റോഡിലൂടെ ഓടുകയും ഇവരിൽ ഒരാളെ ഗൂർഖ ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു.
പിടിക്കപ്പെട്ടയാൾ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇത് തട്ടിമാറ്റവേ ഗൂർഖയുടെ ഇടത് കൈക്ക് കുത്തേൽക്കുകയായിരുന്നു. പിടികൂടിയയാളെ കേളകം പൊലീസിന് കൈമാറി.
സംഭവത്തിൽ കേളകം പൊലീസ് കേസെടുത്തു. 16കാരനായ കുട്ടിക്കള്ളനാണ് പിടിയിലായതെന്നും കുട്ടി മോഷ്ടാക്കളുടെ സംഘത്തിൽ പെട്ടയാളായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പൊലീസിൽ പരാതി നൽകി.

