Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightപാലുകാച്ചിയിൽ...

പാലുകാച്ചിയിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇക്കോ ടൂറിസം –ഡി.എഫ്.ഒ

text_fields
bookmark_border
പാലുകാച്ചിയിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇക്കോ ടൂറിസം –ഡി.എഫ്.ഒ
cancel
camera_alt

കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക്കി​െൻറ നേതൃത്വത്തിൽ ഉ​ന്ന​ത​സം​ഘം പാലുകാച്ചിമല സന്ദർശിച്ചപ്പോൾ

കേ​ള​കം: പ​രി​സ്ഥി​തി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത വി​ധ​ത്തി​ൽ പാ​ലു​കാ​ച്ചി​മ​ല​യി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ക​ണ്ണൂ​ർ ഡി.​എ​ഫ്.​ഒ പി. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു. പാ​ലു​കാ​ച്ചി​മ​ല കേ​ന്ദ്രീ​ക​രി​ച്ച് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ്ര​ദേ​ശ​ത്തെ​ത്തി​യ വ​നം -ടൂ​റി​സം -പ​ഞ്ചാ​യ​ത്ത് സം​യു​ക്ത സം​ഘ​ത്തോ​ടൊ​പ്പ​മെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ശാ​ന്തി​ഗി​രി​യി​ലെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭി​വൃ​ദ്ധി കൂ​ടി ല​ക്ഷ്യ​മി​ട്ട് വ​ന​ത്തി​നും പ​രി​സ്ഥി​തി​ക്കും കോ​ട്ടം ത​ട്ടാ​തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി പാ​ലു​കാ​ച്ചി ഇ​ക്കോ ടൂ​റി​സം ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​നം​വ​കു​പ്പി​നും ടൂ​റി​സം വ​കു​പ്പി​നും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ന്ന​ത വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ർ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. കൊ​ട്ടി​യൂ​ർ റേ​ഞ്ച് വ​നം ഓ​ഫി​സ​ർ സു​ധീ​ർ ന​രോ​ത്ത്, കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​ടി. അ​നീ​ഷ്, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ റോ​യി ന​മ്പു​ടാ​കം എ​ന്നി​വ​രും ഡി.​എ​ഫ്.​ഒ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DFOEco Tourismpalukachi
News Summary - Eco Tourism in palukachi - DFO
Next Story