Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightഡീസൽ ഫ്രാൻസിസിനുവേണം,...

ഡീസൽ ഫ്രാൻസിസിനുവേണം, ഡീസൽ മണമില്ലാത്തൊരു ജീവിതം

text_fields
bookmark_border
ഡീസൽ ഫ്രാൻസിസിനുവേണം, ഡീസൽ മണമില്ലാത്തൊരു ജീവിതം
cancel

കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ ഫ്രാ​ൻ​സി​സ് വ​ണ്ട​നാ​നി​യി​ൽ എ​ന്നൊ​രു മ​നു​ഷ്യ​ന​​ു​ണ്ട്. ഡീ​സ​ൽ ഫ്രാ​ൻ​സി​സ് എ​ന്നാ​ണ് നാ​ട്ടു​കാ​ർ ഇ​യാ​ളെ വി​ളി​ക്കു​ന്ന​ത്. മൂ​ന്ന് സെൻറ്​ ഭൂ​മി​യി​ൽ ഒ​റ്റ മു​റി വീ​ട്. അ​താ​ണ് കൂ​ലി​പ്പ​ണി​യു​മാ​യി ക​ഴി​യു​ന്ന 52കാ​ര​ൻ ഫ്രാ​ൻ​സി​സി​െൻറ ലോ​കം. മു​റി​നി​റ​യെ ഡീ​സ​ലി​െൻറ മ​ണ​വു​ം ക​രി​യും പു​ക​യു​മാ​ണ്. കാ​ര​ണം, മ​െ​ണ്ണ​ണ്ണ സ്​​റ്റൗ​വി​ൽ ഡീ​സ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െൻറ പാ​ച​കം. ഡീ​സ​ൽ ഫ്രാ​ൻ​സി​സ്​ എ​ന്ന വി​ളി​പ്പേ​ര്​ വ​ന്ന​ത്​ അ​ങ്ങ​നെ​യാ​ണ്.

എ​ന്തു​കൊ​ണ്ട്​ ഡീ​സ​ൽ എ​ന്ന ചോ​ദ്യ​ത്തി​ന്​ ​ഫ്രാ​ൻ​സി​സി​െൻറ മ​റു​പ​ടി ഇ​താ​ണ്. റേ​ഷ​ൻ കാ​ർ​ഡോ ആ​ധാ​റോ ഒ​ന്നു​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ട്ടി​ൽ വൈ​ദ്യു​തി, പാ​ച​ക​വാ​ത​ക ക​ണ​ക്​​ഷ​നും കി​ട്ടു​ന്നി​ല്ല. വി​റ​ക്​ സൂ​ക്ഷി​ക്കാ​ൻ ഒ​റ്റ​മു​റി വീ​ട്ടി​ൽ ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ അ​ടു​പ്പ്​ വേ​ണ്ടെ​ന്നു​വെ​ച്ചു. മ​െ​ണ്ണ​ണ്ണ കി​ട്ടാ​നി​ല്ലാ​ത്ത​തു​കൊ​ണ്ട് ഡീ​സ​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. ഡീ​സ​ൽ മ​ണ​മു​ള്ള, ക​രി​പു​ര​ണ്ട ജീ​വി​ത​ത്തി​ൽ​നി​ന്നും മോ​ച​നം ഫ്രാ​ൻ​സി​സ്​ ​ആ​ഗ്ര​ഹി​ക്കു​ന്നു. അ​തി​ന് അ​ധി​കൃ​ത​രു​ടെ കാ​രു​ണ്യം വേ​ണം. എ​ന്നാ​ൽ, അ​വ​ർ ക​നി​യു​ന്നി​ല്ല.

വ​യ​നാ​ട്ടി​ലെ കേ​ണി​ച്ചി​റ വാ​ള​വ​യ​ലി​ൽ നി​ന്ന് 32 വ​ർ​ഷം മു​മ്പ് കേ​ള​ക​ത്ത് കൂ​ലി​പ്പ​ണി​ക്കാ​യി എ​ത്തി​യ​താ​ണ് ഫ്രാ​ൻ​സി​സ്. തി​രി​ച്ചു​പോ​യി​ല്ല. മൂ​ന്നു​സെൻറ്​ ഭൂ​മി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ പ്ര​ദേ​ശ​വാ​സി​യി​ൽ​നി​ന്ന്​ വി​ല​ക്കു​വാ​ങ്ങി​യ​താ​ണ്. എ​ന്നാ​ൽ, രേ​ഖ​ക​ളി​ലെ കു​രു​ക്ക്​ വി​ന​യാ​യി. വാ​ർ​ഡ് മെം​ബ​ർ ജോ​യി വേ​ളു​പു​ഴ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഫ്രാ​ൻ​സി​സി​ന് രേ​ഖ​ക​ൾ ശ​രി​യാ​ക്കി ന​ൽ​കാ​നാ​യി ശ്ര​മി​ക്കു​ന്നു. വി​ല്ലേ​ജി​ലും താ​ലൂ​ക്കി​നും പ​ല​കു​റി ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഫ​യ​ലു​ക​ൾ ചു​വ​പ്പു​നാ​ട​യി​ൽ ത​ന്നെ. എ​ങ്കി​ലും ഭൂ​രേ​ഖ​യു​ടെ കു​രു​ക്ക​ഴി​ഞ്ഞ്​ ഡീ​സ​ൽ മ​ണ​മി​ല്ലാ​ത്ത ജീ​വ​ത​ത്തെ​ക്കു​റി​ച്ച്​ സ്വ​പ്​​നം കാ​ണു​ക​യാ​ണ്​ നാ​ട്ടു​കാ​രു​ടെ ഡീ​സ​ൽ ഫ്രാ​ൻ​സി​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dieselkelakamdiesel francisno ration card
News Summary - diesel francis need a life without the smell of diesel
Next Story