Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിച്ച് ദയാഭായി
text_fieldsbookmark_border
ആറളം ഫാമിലെത്തിയ ദയാഭായി വിദ്യാർഥികളുമായി സംവദിക്കുന്നു
കേളകം: ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിക്കാൻ സാമൂഹിക പ്രവർത്തക ദയാഭായി എത്തി. ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് നടപ്പാക്കുന്ന സ്പെഷൽ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ അധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് ദയാഭായി സംവാദം നടത്തിയത്.
സ്കൂൾ പ്രിൻസിപ്പൽ ടി. ശക്തിധരൻ അധ്യക്ഷത വഹിച്ചു. സിജി ആൻഡ് എ.സി ജില്ല കൺവീനർ ആർ. റീജ സ്വാഗതം പറഞ്ഞു. മുൻ പി.ടി.എ പ്രസിഡന്റ് കെ.ബി. ഉത്തമൻ, അധ്യാപകരായ സി. മനീഷ്, സബിത്ത്, ജോസ് മാത്യു, സജീവ് ഒതയോത്ത്, റഷീദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

