Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെരുകിന് കോഴിക്കൂട് തടവറയായി; വനപാലകർ മോചിപ്പിച്ചു

text_fields
bookmark_border
വെരുകിന് കോഴിക്കൂട് തടവറയായി; വനപാലകർ മോചിപ്പിച്ചു
cancel

കേളകം: കോഴികളെ കൊന്നൊടുക്കിയ വെരുകിന് കോഴിക്കൂട് തടവറയായപ്പോൾ ഒടുവിൽ രക്ഷകരായത് വനപാലകർ. കൊട്ടിയൂർ അമ്പായത്തോട്ടിലാണ് കോഴികളെ പിടികൂടിയ വെരുക് കൂട്ടിൽ കുടുങ്ങിയത്. അമ്പായത്തോടിലെ പള്ളിക്കാമഠം ജോസി​െൻറ വീട്ടിലെ കോഴിക്കൂട്ടിലാണ് കോഴികളെ കൊന്നൊടുക്കിയ വെരുകിനെ വീട്ടുകാർ തടങ്കലിലാക്കി വനപാലകരെ അറിയിച്ചത്.

കൂട്ടിലുണ്ടായിരുന്ന അഞ്ചിലധികം കോഴികളെ കൊന്നതിനുശേഷം പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും കോഴിക്കൂട്ടിൽ അകപ്പെട്ടത് മനസ്സിലായതോടെ വെരുക് വിരണ്ടു ബഹളം വെച്ചു. തുടർന്ന് ജോസ് വനംവകുപ്പിനെ വിവരമറിയിക്കുകയും അവരെത്തി വെരുകിനെ തുറന്നുവിടുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - civet cat trapped in Hen-coop; forest guards rescued
Next Story