പാൽചുരത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞു
text_fieldsപാൽചുരത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കേളകം: കൊട്ടിയൂർ -വയനാട് ചുരം റോഡിലെ പാൽചുരം പള്ളിക്ക് താഴെ കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും പേരാവൂർ സ്വദേശിയുമായ ചേമ്പൻ വീട്ടിൽ എ. സുരേഷ്, വെള്ളർ വള്ളി സ്വദേശി പ്രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 12ഓടെയാണ് അപകടം. പാൽചുരം വയലിൽ ജെയിംസിെൻറ വീടിെൻറ മുൻവശത്തെ വളവിലാണ് അപകടം നടന്നത്.
കാറിൽ സുരേഷിെൻറ കൂടെയുണ്ടായിരുന്ന ഏഴു വയസ്സുകാരനായ മകനും വാഹനം ഓടിച്ച തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ എ.എൻ.എസ് സേനാംഗവുമായ പ്രജീഷിനും നിസ്സാര പരിക്കേറ്റു. മുൻ സീറ്റിൽ ഇരുന്ന ഏഴു വയസ്സുകാരൻ കാർ മറിയുന്നതിനിടയിൽ തെറിച്ചുവീണ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സുരേഷും പ്രജീഷും കാറിനുള്ളിൽതന്നെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
കാറിനുള്ളിൽ സീറ്റ് ബെൽറ്റിൽ കുടുങ്ങി പുറത്തേക്കുവരാൻ സാധിക്കാത്ത നിലയിലായ ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കേളകം സ്റ്റേഷനിൽ വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിൽ പൊലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു.

