Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightബാ​വ​ലി​പു​ഴ...

ബാ​വ​ലി​പു​ഴ നി​റ​ഞ്ഞു; കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​തെ അ​ധി​കൃ​ത​ർ

text_fields
bookmark_border
ബാ​വ​ലി​പു​ഴ നി​റ​ഞ്ഞു; കു​ടും​ബ​ങ്ങ​ളെ   ഒ​ഴി​പ്പി​ക്കാ​തെ അ​ധി​കൃ​ത​ർ
cancel
camera_alt

ബാ​വ​ലി​പ്പു​ഴ​യോ​ര​ത്ത്  താ​വ​ള​മാ​ക്കി​യ​വ​രു​ടെ കു​ടി​ലു​ക​ൾ

കേ​ള​കം: ബാ​വ​ലി​പ്പു​ഴ നി​റ​ഞ്ഞു​തു​ട​ങ്ങി​യി​ട്ടും പു​ഴ​യോ​ര​ത്ത് താ​വ​ള​മാ​ക്കി​യ കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​തെ അ​ധി​കൃ​ത​രു​ടെ നി​സ്സം​ഗ​ത​ക്കെ​തി​രെ നാ​ട്ടു​കാ​ർ.

ആ​റ​ളം ഫാ​മി​ലെ കാ​ട്ടാ​ന​ക​ളെ ഭ​യ​ന്ന് കേ​ള​കം ബാ​വ​ലി​പ്പു​ഴ​ക്ക​ര​യി​ൽ ത​മ്പ​ടി​ക്കു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ​യാ​ണ് ക​ന​ത്ത​മ​ഴ​യി​ൽ പു​ഴ​യി​ലെ ജ​ല​വി​താ​നം ഉ​യ​ർ​ന്നി​ട്ടും മാ​റ്റി​ത്താ​മ​സി​പ്പി​ക്കാ​തെ അ​ധി​കൃ​ത​രു​ടെ നി​സ്സം​ഗ​ത തു​ട​രു​ന്ന​ത്.

ക​ടു​വ​യും പു​ലി​ക​ളും മ​ല​യി​റ​ങ്ങി​യെ​ത്തു​ന്ന കേ​ള​കം ബാ​വ​ലി​പ്പു​ഴ​ക്ക​ര​യി​ലാ​ണ് ആ​റ​ളം പു​ന​ര​ധി​വാ​സ​മേ​ഖ​ല​യി​ലെ നി​ര​വ​ധി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യി താ​വ​ള​മാ​ക്കി​യ​ത്. മ​ഴ ക​ന​ത്ത​തോ​ടെ വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യാ​ൽ പു​ഴ​യോ​ര​ത്ത് കു​ടി​ൽ കെ​ട്ടി താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യ​തി​നാ​ൽ എ​ത്ര​യും​വേ​ഗം പു​ഴ​യോ​ര​വാ​സി​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

കേ​ള​കം-​അ​ട​ക്കാ​ത്തോ​ട് പ​ഴ​യ ക​മ്പി​പ്പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് വി​വി​ധ ഉ​ന്ന​തി​ക​ളി​ൽ​നി​ന്നെ​ത്തി​യ കു​ടും​ബ​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യി താ​വ​ള​മാ​ക്കി​യ​ത്. ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ ഈ ​പു​ഴ​യ​രി​കി​ലാ​ണ് ഇ​വ​ർ​ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riverflood threatkannur
News Summary - Bavali River Overflows; Authorities Fail to Evacuate Families
Next Story