Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightവി​ദ്യാ​ർ​ഥി​നി​യെ...

വി​ദ്യാ​ർ​ഥി​നി​യെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് ബംഗാൾ സ്വദേശികൾ കസ്​റ്റഡിയിൽ

text_fields
bookmark_border
Rape
cancel


കേ​ള​കം: ആ​റ​ളം ഫാ​മി​ൽ ആ​ദി​വാ​സി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ ആ​റ​ളം പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ അ​ക്കി​ബു​ൾ (19), ക​ലാം (50) എ​ന്നി​വ​രെ​യാ​ണ് ആ​റ​ളം പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഏ​ഴാം ബ്ലോ​ക്കി​ൽ ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് നി​ർ​മാ​ണ തൊ​ഴി​ലി​നെ​ത്തി​യ ഇ​വ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.പെ​ൺ​കു​ട്ടി​യു​ടെ കൈ​ക്ക് ക​ട​ന്നു​പി​ടി​ക്കു​ക​യും പെ​ൺ​കു​ട്ടി കു​ത​റി​യോ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

സ്ഥ​ല​വാ​സി​ക​ളാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്. മൊ​ഴി​യെ​ടു​ത്ത ശേ​ഷം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ആ​റ​ളം പൊ​ലീ​സ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.


Show Full Article
TAGS:Attempt to rape 
News Summary - Attempt to rape; Two Bengalis in custody
Next Story