വിൻസന്റിനും ജോയലിനും കണ്ണീരോടെ വിട
text_fieldsഇരട്ടത്തോട് പാലത്തിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച
ജോയലിന്റെയും വിൻസന്റിന്റെയും മൃതദേഹത്തിൽ സണ്ണി ജോസഫ് എം.എൽ.എ
ആദരാഞ്ജലികളർപ്പിക്കുന്നു
കേളകം: ഇരട്ടത്തോട് പാലത്തിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മരിച്ചവർക്ക് നാട് കണ്ണീരോടെ വിട നൽകി. കേളകം പൊയ്യമല മീശകവല സ്വദേശികളായ വല്യാലക്കളത്തിൽ വി.ജെ വിൻസന്റ്, സഹോദര പുത്രൻ ജോയൽ ജെയിംസ് എന്നിവർക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ നാടൊന്നാകെ മീശകവലയിലെ വീട്ടിലേക്ക് ഒഴുകിയെത്തി.
വെള്ളിയാഴ്ച രാത്രി ചുങ്കക്കുന്ന് പള്ളി പെരുന്നാളിൽ പങ്കെടുത്ത വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ 11 ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
ഇരുവരുടെയും മൃതദേഹം വിൻസന്റിന്റെ വീട്ടിലാണ് വെച്ചത്. അന്ത്യോമപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. സണ്ണി ജോസഫ് എം.എൽ.എ, സി.പി.എം നേതാവ് അഡ്വ.കെ.ജെ. ജോസഫ്, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, മാനന്തവാടി രൂപത സഹായ മെത്രാൻ ഡോ.അലക്സ് താരാമംഗലം, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക രംഗത്തെ ആളുകൾ എന്നിവർ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിച്ചു. വല്യാലക്കളത്തിൽ ജെയിംസ് -റീന ദമ്പതികളുടെ മകനാണ് ജോയൽ.
രേഹുൽ ഏക സഹോദരിയാണ്. പേരാവൂർ ഐ.ടി.ഐയിൽ രണ്ടാം വർഷ വിദ്യാർഥിയാണ് ജോയൽ. വല്യാലക്കളത്തിൽ ജോസഫിന്റെയും പരേതയായ ഫിലോമിനയുടെയും മകനാണ് വിൻസന്റ്. അവിവാഹിതനാണ്. ജോയലിന്റെയും വിൻസന്റിന്റെയും അപ്രതീക്ഷിത വിയോഗത്തിൽ ബന്ധുക്കളും നാട്ടുകാരും സുഹ്യത്തുക്കളും വിങ്ങിപ്പെട്ടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് അതീഗുരുതരാവസ്ഥയിലുള്ള അമലേഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

