ആറളം ഫാമിന് 6.17 കോടി അനുവദിച്ചു
text_fieldsകൊച്ചി: ആറളം ഫാമിങ് കോർപറേഷനിലെ തൊഴിലാളികൾക്ക് വി.ആർ.എസ് നൽകുന്നതിന് 6.17 കോടി അനുവദിച്ച് പട്ടികവർഗ വകുപ്പിെൻറ ഉത്തരവ്. ഇത് സംബന്ധിച്ച് പട്ടികവർഗ ഡയറക്ടർ നേരത്തേ കത്ത് നൽകിയിരുന്നു.പട്ടികവർഗ ഫണ്ടിൽനിന്നാണ് തുക അനുവദിക്കുന്നത്. റിലീസ് ചെയ്യുന്ന തുക കോർപറേഷൻ പി.എസ്.ടി.എസ്.പി അക്കൗണ്ടിൽ മാത്രമേ ക്രെഡിറ്റ് ചെയ്യാൻ പാടുള്ളൂ. അനുവദിച്ച തുക ഇനം തിരിച്ചുള്ള ചെലവ് വിവരപ്പട്ടികയും വിനിയോഗ സർട്ടിഫിക്കറ്റും സമർപ്പിക്കണം. വർഷാവസാനം വിനിയോഗിക്കാൻ കഴിയാതെവരുന്ന തുക സർക്കാർ അക്കൗണ്ടിലേക്ക് തിരിച്ചടക്കണമെന്നും സെക്രട്ടറി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

