Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ട് പ​മ്പി​ങ് ന​ട​ത്താ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്നു

text_fields
bookmark_border
കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ട് പ​മ്പി​ങ്   ന​ട​ത്താ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്നു
cancel
camera_alt

കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ട് പ​മ്പി​ങ് സ്റ്റേ​ഷ​ൻ കാ​ടു​ക​യ​റി​യ​നി​ല​യി​ൽ

മ​ട്ട​ന്നൂ​ർ: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​മ്പോ​ഴും കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ട് പ​മ്പി​ങ് ന​ട​ത്താ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്നു. പ​മ്പി​ങ് സ്റ്റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യ​തോ​ടെ കെ​ട്ടി​ട​വും പ​രി​സ​ര​വും കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ത​ല​ശ്ശേ​രി - മാ​ഹി ന​ഗ​ര​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ലെ പ​മ്പി​ങ് സ്റ്റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​മാ​ണ് നി​ല​ച്ച​ത്. 50 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന​ത്.

1972ലാ​ണ് ത​ല​ശ്ശേ​രി - മാ​ഹി ന​ഗ​ര​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് കീ​ഴ​ല്ലൂ​രി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച​ത്. ആ​റ് ഷ​ട്ട​റു​ക​ളോ​ടെ നി​ർ​മി​ച്ച അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും ദി​വ​സ​വും ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ് പ​മ്പി​ങ് ചെ​യ്തി​രു​ന്ന​ത്. ഷ​ട്ട​റു​ക​ൾ അ​ട​ച്ചാ​ൽ സ​മീ​പ​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ണ​ക്കെ​ട്ടി​ൽ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​ന് ഷ​ട്ട​റി​നോ​ട് ചേ​ർ​ന്നു മ​ൺ ചാ​ക്കു​ക​ളും മ​റ്റും വെ​ച്ചു വെ​ള്ളം സം​ഭ​രി​ക്കു​ക​യും പി​ന്നീ​ട് ഇ​വ നീ​ക്കാ​തെ പു​ഴ നി​ക​ന്നു​പോ​കു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി. അ​ണ​ക്കെ​ട്ടി​ൽ വെ​ള്ളം വ​റ്റി പ​മ്പി​ങ് ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ൾ പെ​ര​ള​ശ്ശേ​രി പ​ദ്ധ​തി​യി​ൽ​നി​ന്നാ​ണ് ത​ല​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ​മ്പി​ങ് ന​ട​ത്താ​റു​ള്ള​ത്. ഇ​തു തു​ട​ർ​ന്ന​തോ​ടെ കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് പ​മ്പി​ങ് നി​ർ​ത്തു​ക​യാ​യി​രു​ന്നു.

വെ​ളി​യ​മ്പ്ര ട്രീ​റ്റ്‌​മെ​ന്റ് പ്ലാ​ന്റി​ൽ​നി​ന്നാ​ണ് കീ​ഴ​ല്ലൂ​രി​ൽ​നി​ന്ന് വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും വേ​ന​ൽ​ക്കാ​ല​ത്ത് കീ​ഴ​ല്ലൂ​ർ ഡാ​മി​ൽ​നി​ന്നു​ള്ള പ​മ്പി​ങ് ത​ട​സ്സ​പ്പെ​ടാ​റു​ണ്ടാ​യി​രു​ന്നു. 2022 ന​വം​ബ​റോ​ടെ​യാ​ണ് പ​മ്പി​ങ് നി​ർ​ത്തി​വെ​ച്ച​ത്. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ പ​മ്പി​ങ്ങി​നു​ള്ള ശേ​ഷി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​തു നി​ർ​ത്തി​യ​ത്. 1972ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ന്റെ സം​ഭ​ര​ണി​യു​ടെ ഭി​ത്തി​ക​ളും മ​തി​ലും മ​റ്റും ത​ക​ർ​ന്നി​രു​ന്നു. ഷ​ട്ട​ർ അ​ട​ച്ച് ജ​ലം സം​ഭ​രി​ക്കു​മ്പോ​ൾ സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്ന പ്ര​ശ്‌​ന​മു​ണ്ടാ​യ​തി​നാ​ൽ സം​ഭ​രി​ക്കു​ന്ന വെ​ള്ള​ത്തി​ന്റെ അ​ള​വും കു​റ​ച്ചു. വ​ലി​യ തോ​തി​ൽ ചോ​ർ​ച്ച​യു​മു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ടും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​വ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്നും കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ഴ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു വെ​ള്ളം സം​ഭ​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ ഷ​ട്ട​റു​ക​ൾ അ​ട​ക്കാ​തെ വെ​ള്ളം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ക​യാ​ണ്. പ​മ്പി​ങ് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ട്ട​തോ​ടെ മോ​ട്ടോ​റു​ക​ളും മ​റ്റും തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സ​മ​യ​ത്ത് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു പ​മ്പി​ങ് സ്റ്റേ​ഷ​ൻ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keezhallur Dam Water Crisis
Next Story