കെ.എ.പി ബറ്റാലിയൻ പാസിങ് ഔട്ട്: 230 പേർ കൂടി സേനയുടെ ഭാഗം
text_fieldsകണ്ണൂർ: മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയന് െമെതാനത്ത് നടന്ന പാസിങ് ഔട്ട് പരേഡില്‍ 230 പൊലീസുകാർ പരിശീലനം പൂര്‍ത്തിയാക്കി അണിനിരന്നു. ഇവരിൽ മൂന്ന് എം. ടെക്, നാല് എം.ബി.എ, 30 ബിരുദാനന്തര ബിരുദം, ഒരു എം.എസ്.ഡബ്ല്യവും ബി.എഡും, 28 ബി. ടെക്, 115 ബിരുദധാരികള്‍, 35 പ്ലസ് ടു, 11 ഡിപ്ലോമ/ഐ.ടി.ഐ, മറ്റു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ -രണ്ട് എന്നിങ്ങനെയാണുള്ളത്.
ആര്.ടി.പി.സി കമാന്‍ഡര്‍ അമല്‍ സോമന്, സെക്കൻഡ് കമാന്‍ഡര്‍-ഇന്‍ ചാര്‍ജ് എസ്. സന്ദീപ് എന്നിവര്‍ പരേഡ് നയിച്ചു. മികച്ച ഷൂട്ടറായി ജോര്‍ജി ബേബിയെയും ഓള്‍റൗണ്ടറായി ജിഷ്ണു രാജിനെയും െതരഞ്ഞെടുത്തു. ഇന്‍ഡോര്‍ പരീക്ഷയില്‍ അമല്‍ ആന്‍ഡ്രൂസ്, എസ്. ടിൻറു എന്നിവരും ഔട്ട്ഡോര്‍ പരീക്ഷയില്‍ അമല്‍ സോമനും വിജയകളായി. കെ.എ.പി നാലാം ബറ്റാലിയന് കമാൻഡൻറും ജില്ല പൊലീസ് മേധാവി (റൂറല്‍)യുമായ നവനീത് ശര്‍മ കാഡറ്റുകൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു. പരിശീലനത്തിെൻറ ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു. പരേഡില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിച്ചു. എ.ഡി.ജി.പി കെ. പത്മകുമാര്‍, ഡി.ഐ.ജി പി. പ്രകാശന്, െട്രയിനിങ് ആന്‍ഡ് ഡയറക്ടര്‍ ഐ.ജി പി.പി. വിജയന് എന്നിവരും അഭിവാദ്യം സ്വീകരിച്ചു.ഡെപ്യൂട്ടി കമാൻഡൻറ് പി.പി. ശ്യാംസുന്ദര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോവിഡ് കാലത്ത് പരിശീലന ഘട്ടത്തില്‍തന്നെ പൊലീസ് സേനയുടെ ഭാഗമാകാന്‍ ഇവര്‍ക്ക് സാധിച്ചു എന്നതാണ് പ്രത്യേകത. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മാതൃക പൊലീസ് സ്റ്റേഷെൻറ ഭാഗമായി ഇവർക്ക് ജോലി ചെയ്യാനായി. നിയമസഭ തെരഞ്ഞെടുപ്പിനും ഇവരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. അതിനാൽ പരിശീലന കാലയളവിൽതന്നെ പൊലീസിെൻറ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ കാഡറ്റുകൾക്ക് സഹായകമായി എന്നതാണ് പ്രത്യേകത. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ സേനയിലുണ്ടെന്നതും ഇത്തവണത്തെ സവിശേഷതയാണ്. ഇവരുടെ നൈപുണ്യം സര്‍ക്കാറിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്ന് പരേഡിനെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.