വഴിനീളെ ചെമ്പതാകയേന്തി 'റെഡ് ഫ്ലാഗ് ഡേ'
text_fieldsസി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച റെഡ് ഫ്ലാഗ് ഡേയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തലശ്ശേരിയിൽ ആദ്യകണ്ണിയായപ്പോൾ
കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ് വിളംബരം ചെയ്‌തുള്ള റെഡ് ഫ്ലാഗ് ഡേയിൽ കണ്ണൂർ ചെമ്പതാകയണിഞ്ഞു. തലശ്ശേരി ജവഹർ ഘട്ടിൽനിന്ന് കണ്ണൂർ കാൽടെക്‌സിലെ എ.കെ.ജി പ്രതിമ വരെ 23 കിലോമീറ്റർ നീളത്തിൽ ദേശീയപാതയിൽ തുടർച്ചയായി ചെങ്കൊടി ഉയർത്തിപ്പിടിച്ചാണ് ഫ്ലാഗ് ഡേ സംഘടിപ്പിച്ചത്.
15 മീറ്റർ നീളത്തിലുള്ള ചെമ്പതാകകളാണ് ചേർത്തുകെട്ടി പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് ഇടതടവില്ലാതെ 23 കിലോമീറ്ററിൽ പിടിച്ചത്. ജവഹർ ഘട്ടിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഫ്ലാഗ് ഡേ പ്രഖ്യാപനം നിർവഹിച്ചു. കണ്ണൂർ എ.കെ.ജി സ്‌ക്വയറിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, കെ.കെ. രാഗേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
കരിവെള്ളൂർ രക്തസാക്ഷി സ്മാരകം മുതൽ മാഹി പൂഴിത്തലയിൽ പ്രത്യേകം ഒരുക്കുന്ന ചെറുകല്ലായി രക്തസാക്ഷി കവാടംവരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളിൽ 150 മീറ്റർ വീതം നീളമുള്ള ചെങ്കൊടിയേന്തിയും ജനങ്ങൾ അണിനിരന്നു. യു.എഫ് ലോക റെക്കോഡിനുവേണ്ടി സുനിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫ്ലാഗ് ഡേ പരിശോധിക്കുകയും ചിത്രീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

